കോലിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായിക താരമാകാൻ അജയ് ജഡേജ
വിരാട് കോലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറിന്റെ അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജഡേജ കോലിയെ പിന്തള്ളാൻ പോകുന്നത്. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് പുതിയ സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. പാരമ്പര്യമനുസരിച്ചാണ് ജാംനഗര്‍ രാജ കുടുംബാംഗമായ അജയ് ജഡേജ പുതിയ സിംഹാസന അവകാശിയായി മാറിയിരിക്കുന്നത്. പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം…