‘റോഡിൽ സ്റ്റേജ് കെട്ടിയതെന്തിന്?’ എ.ഐ.ടി.യു.സി പ്രവർത്തകരെ ശകാരിച്ച് ബിനോയ് വിശ്വം

റോഡിൽ സ്റ്റേജ് കെട്ടിയതിന് എ.ഐ.ടി.യു.സി പ്രവർത്തകരെ പരസ്യമായി ശകാരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെക്രട്ടേറിയറ്റിനുമുന്നിൽ ഐ.ഐ.ടി.യു.സി സമരത്തിനായി സ്റ്റേജ് കെട്ടിയതിനായിരുന്നു ശകാരം. പിന്നാലെ റോഡിൽ കെട്ടിയ സ്റ്റേജ് പ്രവർത്തകർ ഇളക്കിമാറ്റി. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവ​ഗണന അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു എ.ഐ.ടി.യു.സി മാർച്ച്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽനിന്ന് തുടങ്ങി സെക്രട്ടേറിയറ്റിനുമുന്നിൽ അവസാനിക്കുന്ന വിധത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. രണ്ട് ലോറികൾ ചേർത്തിട്ടായിരുന്നു സമരത്തിന്റെ ഭാ​ഗമായുള്ള…

Read More

മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ അനുവദിക്കില്ല; ശക്തമായി എതിർക്കും: എഐടിയുസി

സീപ്ലെയിൻ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐടിയുസി. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ലെന്ന് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്നും ആഞ്ചലോസ് വ്യക്തമാക്കി. 20- തീയതി ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കും. വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽപദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലായതിനാലാണ്  അന്ന് പ്രതിഷേധിച്ചത്. ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഒന്നിച്ചാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സീപ്ലെയിന്‍ പദ്ധതി…

Read More

സർക്കാരിന്റെ പുതിയ മദ്യനയം; ഇടത് മുന്നണിയിൽ എതിർപ്പ്, കള്ള് വ്യവസായത്തെ തകർക്കുമെന്ന് എഐടിയുസി

സംസ്ഥാന സർക്കാർ കൊണ്ട് വന്ന പുതിയ മദ്യനയത്തിൽ ഇടത് മുന്നണിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമാവുകയാണ്. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നാണ് സിഐടിയു ആരോപിക്കുന്നത്. കൂടാതെ കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നും ആരോപണമുണ്ട്. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള് ചെത്താൻ അവകാശമുള്ളൂ. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു. ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ട മദ്യനയത്തിന് മാസങ്ങൾ വൈകി ഇന്നലെയാണ് മന്ത്രിസഭയുടെ അംഗീകാരം…

Read More