അന്ന് അയാളെ മാത്രം ഞാൻ കെട്ടിപ്പിടിച്ചില്ല; പിന്നീടയാൾ പിറകിലൂടെ വന്നു; ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ സജീവ സാന്നിധ്യമാണിപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ മലയാള സിനിമ. തെറ്റായ സമീപനത്തെയും സാ​ഹചര്യത്തെയും മുൻകൂട്ടി തിരിച്ചറിയാൻ പറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മുന്നിലുന്ന ആളെ മനസിലാക്കാൻ തനിക്ക് പറ്റാറുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. എനിക്ക് മനസിലായത് പോലെ ഞാൻ പെരുമാറില്ല. പക്ഷെ ഞാൻ മനസിലാക്കും. ഈയടുത്ത് ഒരു വർക്ക്ഷോപ്പിൽ പോയി. അല്ലാതെ ഞാൻ ആൺ പെൺ വ്യത്യാസമില്ലാതെ…

Read More

വിവാഹം വേണ്ട എന്നത് ആലോചിച്ചെടുത്ത തീരുമാനം, കോംപ്രമൈസുകളാണ് കണ്ടത്; ഐശ്വര്യ ലക്ഷ്മി

നടി ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം…

Read More

‘വലിയ കാറുകളും ഡയമണ്ട്സും വാങ്ങിക്കാം, അവർ അതൊന്നും ചെയ്യാറില്ല, നല്ല കാശ് കിട്ടുന്ന പരിപാടി വേണ്ടെന്ന് വെച്ചു’; സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഒരു സ്റ്റാർ ഹീറോയിനായിട്ട് കൂടിയും രൂപത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലുമെല്ലാം സായ് പല്ലവി സിംപിളാണ്. എന്തിന് ഏറെ മേക്കപ്പ് പ്രെഡക്ടുകൾ പോലും താരം ഉപയോ​ഗിക്കാറില്ല. ഒട്ടുമിക്ക ചടങ്ങുകളിലും സാരിയിൽ സിംപിളായാണ് നടി പ്രത്യക്ഷപ്പെടാറുള്ളത്. ആഢംബരം കാണിക്കുന്ന ഒന്നും തന്നെ പല്ലവിയിൽ കാണാൻ സാധിക്കില്ല. അമരൻ സിനിമയുടെ റിലീസിനുശേഷം ഇന്ദു റെബേക്ക വർ​ഗീസായുള്ള പ്രകടനത്തിന് നടി ദേശീയ പുരസ്കാരം അർഹിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നടി ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സായ് പല്ലവി. ഇരുവരും ഒരുമിച്ച് ​ഗാർ​ഗിയിൽ…

Read More

ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്: ഐശ്വര്യ

തെന്നിന്ത്യയിലെ വിജയനായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടർ ആയ ഐശ്വര്യ നടി മാത്രമല്ല, മികച്ച മോഡൽ കൂടിയാണ്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും. പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ. പരസ്യ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചതിനു താരം പറഞ്ഞ മറുപടി…

Read More

മണിരത്‌നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ ഐശ്വര്യാ ലക്ഷ്മിയും

പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യാ ലക്ഷ്മി മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ ടീമിന്റെ ഒഫീഷ്യൽ അന്നൗൻസ്മെന്റിനു ശേഷം ഐശ്വര്യാ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ് “വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഞങ്ങളുടെ രംഗരായ ശക്തിവേൽ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്”. കമൽ ഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ് ,ജയം രവി,…

Read More

ഐശ്വര്യ ലക്ഷ്മിയും നടൻ അർജുൻ ദാസും പ്രണയത്തിലോ?

‘പ്രണയം തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി. കാമുകനൊപ്പമുള്ള ചിത്രവും നടി പുറത്തുവിട്ടു’. തമിഴ്‌തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച ഗോസിപ്പുകൾ പരക്കുന്നത്. തമിഴ് യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ഒരു ചിത്രം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ചർച്ചകൾക്ക് തുടക്കം. ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകരും കമന്റുമായി എത്തി. നിങ്ങൾ തമ്മിൽ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. മാത്രമല്ല നടിയുടെ അടുത്ത സുഹൃത്തുക്കൾ ഇരുവരെയും അഭിനന്ദിച്ച് രംഗത്തുവന്നതും ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കി. പുതിയ സിനിമയുടെ…

Read More