
ഫ്‌ളാറ്റില്‍ വന്നയാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു, ഇതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല: ഐശ്വര്യ ലക്ഷ്മി
താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. പൊതു ഇടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ട് ഐശ്വര്യ ലക്ഷ്മിയ്ക്ക്. സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം പൊതു ഇടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്നും പുറത്തുള്ളവര്‍ തന്നെ ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രം കണ്ടിരുന്നുവെങ്കില്‍ എന്നും തോന്നിയിട്ടുണ്ടെന്നാണ്…