നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.

Read More

‘കച്ചവട താൽപര്യം മുൻനിർത്തികൊണ്ടുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം’; സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കരുതെന്ന് എഐഎസ്എഫ്

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എല്‍ഡിഎഫിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സാങ്കേതിക സർവകലാശാല താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്‍റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ………………………….. സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. ……………………………. ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ……………………………. കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ…

Read More