ഇന്ത്യയിലേക്ക് ആഴ്ച തോറുമുള്ള വിമാനങ്ങൾ വർധിപ്പിക്കും; 10 സർവീസുകൾ

ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 2024 ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.  ഉടന്‍ തന്നെ ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ആരംഭിക്കും. ഈ റൂട്ടില്‍ നാല് മാസം മുമ്പാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിച്ചത്. ഈ സര്‍വീസിന് ഡിമാന്‍ഡ് വര്‍ധിച്ചെന്നും ഇതോടെയാണ് പ്രതിവാര സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇത്തിഹാദ് ചീഫ് റെവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍…

Read More

റംസാന്‍ മാസം: ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

റംസാന്‍ മാസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഗള്‍ഫിലെ വിമാനക്കമ്പനി. റംസാന്‍ മാസത്തില്‍ ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. വിശുദ്ധ മാസത്തില്‍ ധാരാളം മുസ്‌ലീങ്ങള്‍ ഉംറ നിര്‍വഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചുള്ള പ്രഖ്യാപനമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതല്‍ കൊണ്ടുവരാനാകുമെന്ന പ്രത്യേകതയുമുണ്ട്. ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തര്‍ എയര്‍വേഴ്സിന്…

Read More

2023ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി കുവൈത്ത് എയർവേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു

കുവൈത്ത് എയർവേയ്‌സ് 2023ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ സ്കൈട്രാക്സ് റേറ്റിങിലാണ് കുവൈത്തിന്റെ മുന്നേറ്റം. 54-ാമത് പാരീസ് എയർ ഷോയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ പുരസ്കാരം ഏറ്റുവാങ്ങി. നേട്ടത്തിൽ അഭിമാനമുണ്ടെന്നും ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രയത്നത്തിന്റെയും പ്രതിഫലനമാണിതെന്നും അൽ ദുഖാൻ പറഞ്ഞു. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് ആഗോളതലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Read More

റിയാദ് എയർ 2025ൽ പ്രവർത്തന സജ്ജമാക്കാൻ ഒരുങ്ങുന്നു

സൗദിയിൽ രണ്ടാമത്തെ ദേശീയ വിമാനത്തിനും എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്നും അയർലൈൻ കോഡ് ലഭിച്ചു. റിയാദ് എയർ എന്ന പേരിലാണ് ഈ വിമാന കമ്പനി അറിയപ്പെടാൻ പോകുന്നത്. ഈ പുതിയ വിമാന കമ്പനിക്ക് ആർ എക്സ് എന്ന കോഡ് ആണ് നൽകിയിരിക്കുന്നത്. പുതിയ വിമാന കമ്പനി പ്രവർത്തനം തുടങ്ങിയാൽ, രണ്ട് ലക്സത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഇസ്താംബൂളിൽ നടക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ 79-ാമത് വാർഷിക പൊതുയോഗത്തിന്റെ ഭാഗമായുള്ള ലോക വ്യോമഗതാഗത ഉച്ചകോടിയിലുമായിരുന്നു റിയാദ്…

Read More

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം( single reservation system) ആരംഭിച്ചു. ഒരു വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.

Read More

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും. യു.കെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ പട്ടികയിലാണ് 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ാം റാങ്ക് ദേശീയ എയർലൈൻസ് സ്വന്തമാക്കിയത്. സുരക്ഷയും സർക്കാർ ഓഡിറ്റുകളും അടക്കം നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിങ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Read More