
ബഹ്റൈൻ എയർഷോ നാളെ മുതൽ ; ഇനി ആകാശത്ത് വിസ്മയക്കാഴ്ച
നാളെ മുതൽ ബഹ്റൈനിന്റെ ആകാശം വ്യോമാഭ്യാസത്തിന്റെ മാസ്മരിക വലയത്തിലാകും. 125 ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമാണ് 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയിലുണ്ടാവുക. ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളൊരുക്കാൻ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ ആധുനിക വിമാനങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സൗദി ഹോക്സ് വിമാനങ്ങൾ സാഖിർ എയർ ബേസിൽ കഴിഞ്ഞദിവസം ഇറങ്ങി. ലോകപ്രശസ്ത എയറോബാറ്റിക് ഡിസ്പ്ലേ ടീമായ സൗദി ഹോക്സ് റോയൽ സൗദി എയർഫോഴ്സിന്റെ എയറോബാറ്റിക് ഡിസ്പ്ലേ ടീമാണ്. ഇന്ത്യൻ എയർഫോഴ്സിന്റെ…