
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി
മഴ പ്രതിസന്ധിയിൽ നിന്ന് കരകയറി പൂർവസ്ഥിതിയിലേക്ക് വന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജിഡിഎഫ്ആർഎ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്സ് എയർലൈൻസ് ഡയറക്ടർ സാമി അഖീൽ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷാൻകിതി എന്നിവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്.മഴക്കെടുതിയിൽ അവതാളത്തിലായ ദുബൈ വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചുത് മുതൽ ദിവസവും 1400 വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം…