ഒരേ റൺവേയിൽ ഒരേ സമയത്ത് രണ്ട് വിമാനങ്ങൾ; ഒന്ന് ടേക്ക് ഓഫും ഒന്ന് ലാൻഡിംഗും; ഒഴിവായത് വൻ ദുരന്തം
മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ. വൻ അപകടമാണ് തല നാരിഴയ്ക്ക് ഒഴിവായത്. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഇന്നലെയാണ് സംഭവം. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇൻഡിഗോ വിമാനം 6E…