
യൂത്തൻമാർ പ്ലീസ് സെറ്റ്പ് ബാക്ക്; പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് മമ്മൂട്ടി
കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം തിയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമകളിൽ മാത്രമല്ല ഔട്ട്‌ലുക്കിലും എപ്പോഴും വ്യത്യസ്തത പുലർത്താറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മുടി പറ്റെവെട്ടി വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. എയർപോർട്ടിൽ നിന്നുള്ള വീഡിയോയിൽ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തിനേയും കാണാം. ചിത്രങ്ങളിൽ താരത്തെ കണ്ടിട്ട് ഒറ്റനോട്ടത്തിൽ ചിത്രത്തിലുള്ളത് മമ്മൂട്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചിത്രത്തിനു…