
അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ പറന്നത് ഇന്ത്യ നഗരങ്ങളിലേക്ക് ; കണക്ക് പുറത്ത് വിട്ട് എയർപോർട്ട് അധികൃതർ
അബൂദബി വിമാനത്താവളത്തിൽനിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്കെന്ന് വിമാനത്താവളം അധികൃതർ. ഏറ്റവും കൂടുതൽ പേർ അബൂദബിയിൽനിന്ന് പറക്കുന്നത് മുംബൈയിലേക്കാണ്. ഈ പട്ടികയിൽ കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്. അബൂദബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ ടെർമിനൽ എയുടെ സൗകര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അബൂദബി എയർപോർട്ട് എം.ഡി എലേന സൊർലിനിയാണ് അബൂദബിയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന നഗരങ്ങളുടെ പട്ടിക അറിയിച്ചത്. മുംബൈ ഒന്നാം സ്ഥാനത്തും ലണ്ടൻ രണ്ടാം സ്ഥാനത്തുമാണ്….