കസാഖിസ്ഥാനിൽ ഉണ്ടായ വിമാന അപകടം ; പിന്നിൽ ബാഹ്യ ഇടപെടലെന്ന് അസർബൈജാൻ എയർലൈൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കഴിഞ്ഞദിവസം കസാഖിസ്​ഥാനിൽ വിമാനം തകർന്നുവീണ സംഭവത്തിൽ ബാഹ്യഇടപെടലുണ്ടെന്ന്​ അസർബൈജാൻ എയർലൈൻസി​ൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്​. ഭൗതികവും സാ​ങ്കേതികവുമായ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ്​ അന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്​. ക്രിസ്​മസ്​ ദിനത്തിലുണ്ടായ അപകടത്തിൽ 38 യാത്രക്കാരാണ്​ മരിച്ചത്​. വിമാനത്തിൽ 67 പേരുണ്ടായിരുന്നു. 29 പേ​ർ പരിക്കുകളോടെ ചികിത്സയിലാണ്​. അസർബൈജാൻ എയർലൈൻസി​ൻ്റെ ജെ28243 എംബ്രയർ 190 വിമാനമാണ്​ അപകടത്തിൽപെട്ടത്​. അസർബൈജാ​ൻ്റെ തലസ്​ഥാനമായ ബാകുവിൽ നിന്ന്​ റഷ്യയിലെ ചെച്​നിയയിലുള്ള ഗ്രോസ്​നിയിലേക്ക്​ പോവുകയായിരുന്നു വിമാനം. മൂടൽമഞ്ഞ്​ കാരണം ഗ്രോസ്​നിയിൽ ഇറങ്ങാൻ അനുമതി നിഷേധിക്കുകയും കാസ്​പിയൻ കടലി​ൻ്റെ ഭാഗത്തേക്ക്​ തിരിച്ചുവിടുകയും ചെയ്​തു….

Read More