
മധ്യവേനൽ അവധി അടുത്തു ; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
വിദ്യാലയങ്ങളിൽ മധ്യവേനലവധി അടുത്തതോടെ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. ബലി പെരുന്നാൾ അവധികൂടി വന്നതോടെ ഈ മാസം ആദ്യം മുതൽ ജൂലൈ രണ്ടാം വാരം വരെ ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കിയിരുന്നത്. വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന ആഗസ്റ്റ് അവസാനം കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂൺ 29 മുതൽ യു.എ.ഇയിൽ നിന്ന് കൊച്ചിയിലേക്ക് 1250 മുതൽ 2600 ദിർഹം വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക്…