തിരുവനന്തപുരത്ത് യുവതിയെ വനിതാ ഡോക്ടർ വെടിവെച്ച കേസ്: മുറിയിൽനിന്ന് തോക്ക് കണ്ടെടുത്തു

യുവതിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു. വെടിവെക്കാൻ ഡോക്ടർ ഉപയോഗിച്ച എയർ പിസ്റ്റൾ മുറിയിൽനിന്നു കണ്ടെടുത്തു. അഞ്ചാംനിലയിലെ ടി-2 (രണ്ടാം ടവർ) 502-ാം നമ്പർ മുറിയിൽ 11 മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു. ഓൺലൈനിൽ വാങ്ങിപ്പോൾ ലഭിച്ച ചെറിയ പെട്ടിയിലായിരുന്നു തൊണ്ടിമുതലായ എയർ പിസ്റ്റൾ സൂക്ഷിച്ചിരുന്നത്. ഒപ്പം കുറച്ച് തിരകളും ഉണ്ടായിരുന്നു. തിരകൾ ലോഡുചെയ്ത് ഉപയോഗിക്കാൻ തയ്യാറെടുത്ത രീതിയും ഡോക്ടർ പോലീസിന്…

Read More

വഞ്ചിയൂര്‍ വെടിവെപ്പ് കേസ്; പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടർ

വഞ്ചിയൂരിലെ വീട്ടിലെത്തി സ്ത്രീയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ പരാതിയില്‍, വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഭാര്യയ്ക്ക് വെടിയേറ്റത് അറിഞ്ഞ് മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന സുജിത്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജീത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്നായിരുന്നു…

Read More

വഞ്ചൂരിയൂർ എയര്‍ഗണ്‍ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തില്‍ പൊലീസ്

തിരുവനന്തപുരത്ത് വഞ്ചൂരിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരെഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നല്‍കാൻ വേണ്ടിയാകുമെന്നാണ് നിഗമനം. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്ബ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. വ്യാജ നമ്ബ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ്…

Read More

തിരുവനന്തപുരത്ത് വെടിവയ്പ്; മുഖം മറച്ച് എത്തിയ സ്ത്രീ മറ്റൊരു സ്ത്രീയെ എയർഗൺ കൊണ്ട് വെടിവച്ചു

തിരുവനന്തപുരത്ത് വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ വെടിവയ്പ്. മുഖം മറച്ച് എത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസിഡൻസ് അസോസിയേഷനിലെ ‘പങ്കജ്’ വീട്ടിൽ സിനിക്ക് പരുക്കേറ്റു. ഇവരെ ചാക്കയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. സിനിയുടെ വീട്ടിൽ എത്തിയായിരുന്നു ആക്രമണം. കുറിയർ നൽകാനെന്ന പേരിൽ എത്തിയ യുവതിയാണ് വെടിവച്ചത്. ആക്രമണത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30ന് സ്ത്രീ, കുറിയറുമായി വീട്ടിലെത്തി. മേൽവിലാസം പരിശോധിച്ചശേഷം തോക്കെടുത്ത് സിനിയെ വെടിവയ്ക്കുകയായിരുന്നു. സംഭവ…

Read More

അച്ഛൻ മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു

കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. അതേസമയം ഝാർഖഢിലെ ജംഷഡ്പുരിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തിൽ 25കാരനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. കൊലനടത്തിയശേഷം ഒളിവിൽപോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജംഷഡ്പുർ സ്വദേശിയായ വിശാൽ പ്രസാദ് (25) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിശാൽ പ്രസാദിൻറെ സുഹൃത്തായ…

Read More