
ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ളവർ സേനയിലില്ല: മാലദ്വീപ് പ്രതിരോധ മന്ത്രി
ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇത് പൂർത്തിയാക്കാൻ…