വായു മലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയിലെ സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ഡൽഹിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡൽഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍…

Read More

മത്സ്യങ്ങൾക്കായി നദിയെ തണുപ്പിച്ച് ശാസ്ത്രജ്ഞർ

ഇന്ത്യയിൽ വേനൽക്കാലത്ത് എയർ കണ്ടീഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരവാസികളിലാണ് എസിയുടെ ഉപയോഗം കൂടുതലായുള്ളത്. എസി ഒരുകാലത്ത് ആഢംബരത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ ഇന്നത് ഒരു വീട്ടിലെ അത്യാവശ്യഘടകമായി മാറിയിരിക്കുന്നു. വർധിക്കുന്ന താപനില സർവചരാചരങ്ങളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  മനുഷ്യൻ എയർ കണ്ടീഷൻ ഉപയോഗിക്കുന്നതുപോലെ, സാൽമൺ മത്സ്യങ്ങൾക്കായി നദിയെ  തണുപ്പിക്കുകയാണ് ശാസ്ത്രജ്ഞർ. അറ്റ്ലാന്‍റിക് സാൽമൺ മത്സ്യങ്ങൾ മുട്ടയിടുന്നതിനായി നദികളിലെത്തുന്പോൾ തണുപ്പേകുന്നതിനാണ് നദിയുടെ ഭാഗങ്ങൾ തണുപ്പിക്കുന്നത്. റെക്കോർഡ് ഭേദിച്ച ചൂടിൽ  കാനഡയിലെ നോവ സ്കോട്ടിയയിലെ ഗവേഷകരാണ്  റൈറ്റ്സ്…

Read More

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

വടക്കൻ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയില്‍ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടര്‍ന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്ബിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഒരുപാട് പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു. അതിനിടെ സഹായവുമായി കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. ഹമാസ് നടത്തിയ…

Read More

വില അരലക്ഷം രൂപയിലധികം; എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയിൽ ഒരു ഹെഡ്ഫോൺ

എയർ പ്യൂരിഫിക്കേഷൻ പ്രവർത്തനക്ഷമതയുള്ള ഒരു ഹെഡ്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഡൈസൺ എന്ന കമ്പനി. വായു മലിനീകരണവും ശബ്ദ മലിനീകരണവും ഒരുപോലെ ചെറുത്തുനിൽക്കാൻ സാധിക്കുന്ന ഹെഡ്ഫോണാണ് ഡൈസൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ആറ് വർഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ ഹെഡ്ഫോൺ കമ്പനി പുറത്തിറക്കുന്നത്. വായു ശുദ്ധീകരണവും ഓഡിയോയും സംയോജിപ്പിച്ചാണ് ഹെഡ്ഫോണിന് കമ്പനി രൂപം നൽകിയിരിക്കുന്നത്. നഗര മേഖലകളിലെ ശബ്ദമലിനീകരണം, വായുമലിനീകരണം യഥാക്രമം തിരിച്ചറിഞ്ഞ് ഒരൊറ്റ ഉപകരണത്തിലൂടെ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാനാണ് കമ്പനിയുടെ തീരുമാനം. ഹെഡ്ഫോൺ വികസിപ്പിക്കുന്ന…

Read More

കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ് ഒക്ടോബർ 2 മുതൽ

പ്രവാസികൾക്ക് ആശ്വാസമായി ഫുജൈറയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സലാം എയറിന്റെ സർവീസ്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്. ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ഇത് ഒരു ആശ്വാസമായി. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ…

Read More