
ദുബൈ പൊലീസ് വ്യോമ വിഭാഗം പൂർത്തിയാക്കിയത് 304 ദൗത്യങ്ങൾ
ദുബൈ എമിറേറ്റിലെ സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്നതിന് മുഴുസമയം സജീവമായ ദുബൈ പൊലീസിന്റെ ഭാഗമായ വ്യോമവിഭാഗം 304 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി.ഈ വർഷം ആദ്യ ആറുമാസത്തിലാണ് ഇത്രയും സുരക്ഷാ ദൗത്യങ്ങൾ എയർ വിങ്ങിന് പൂർത്തീകരിക്കാൻ സാധിച്ചത്. പരിക്കേറ്റവരെയും രോഗികളെയും ആശുപത്രിയിലെത്തിക്കുക, സങ്കീർണമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക,വ്യത്യസ്ത പരിശീലന പരിപാടികൾ ഒരുക്കുക എന്നിങ്ങനെ വൈവിധ്യമാർന്ന ദൗത്യങ്ങൾ ഇവയിൽ ഉൾപ്പെടും. അതോടൊപ്പം എമിറേറ്റിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പൊലീസ് ഇടപെടലുകളിലും വ്യോമവിഭാഗം പങ്കെടുത്തിട്ടുണ്ട്. എയർവിങ് നടത്തിയ മൊത്തം ദൗത്യങ്ങളിൽ 140…