
ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖയില്‍ നവംബറില്‍ വലിയ ഉണര്‍വുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, എയര്‍ കാര്‍ഗോ, മെയില്‍ സര്‍വീസുകളും കൂടി. വിമാന സര്‍വീസുകളുടെ എണ്ണം 7 ശതമാനമാണ് കൂടിയത്. 2022 ല്‍ ലോകകപ്പ് നടന്ന വര്‍ഷത്തേക്കാള്‍ ഇത്തവണ സര്‍വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.39 ലക്ഷം യാത്രക്കാരാണ് നവംബറില്‍ ഖത്തറിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 32 ലക്ഷമായിരുന്നു.ഈ…