
പ്രവാസികൾക്ക് ആശ്വാസം ; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു
വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നിൽക്കണ്ട് കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസങ്ങളിൽ 500 ദിർഹം വരെയായി ചില വിമാന കമ്പനികൾ നിരക്ക് കുറച്ചിരുന്നു. ജനുവരി ആദ്യത്തിൽ കോഴിക്കോട്ടുനിന്ന് 555 ദിർഹമിനും കൊച്ചിയിൽനിന്ന് 825 ദിർഹമിനും കണ്ണൂരിൽനിന്ന് 600 ദിർഹമിനും, തിരുവനന്തപുരത്തുനിന്ന് 1100 ദിർഹമിനും നിലവിൽ ടിക്കറ്റ് ലഭ്യമാണ്. ആഴ്ചകൾക്ക് മുന്നേ ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയർന്ന…