
ദുബൈയിൽ വായു പരിശോധനാ കേന്ദ്രം തുറന്നു
പരിസ്ഥിതിക്ക് ഊന്നൽ നൽകുന്ന കൂടുതൽ പദ്ധതികളുമായി മുന്നേറാൻ ദുബൈ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ വായു ഗുണമേന്മ പരിശോധന കേന്ദ്രം ദുബൈയിൽ തുറന്നു. 101 തരം വായു മലിനീകരണങ്ങൾ കണ്ടെത്താൻ നിരീക്ഷണ കേന്ദ്രത്തിനാകും. ദുബൈ ജബൽ അലിയിലാണ് വായു ഗുണമേൻമ പരിശോധനാ കേന്ദ്രം ആരംഭിച്ചത്. ‘ദുബൈ ജീവിത ഗുണമേന്മ നയം 2033’ന്റെ ഭാഗമായുള്ള ആദ്യ കേന്ദ്രം കൂടിയാണിത്. 20 ലക്ഷം ദിർഹം ചെലവിട്ടാണ് നിർമാണം. വ്യവസായ, ചരക്കുനീക്ക പ്രവർത്തനങ്ങൾ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി വിലയിരുത്താനാകും. ഇതിലൂടെയാകും…