
ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം; വിമാന യാത്രികരുടെ പരാതികൾക്കും ആധികൾക്കും പരിഹാരമായി ‘എയർ സേവ’
വിമാന യാത്രക്കാർക്കുണ്ടാകുന്ന പരാതികൾക്കും ആധികൾക്കും പരിഹാരമായി എയർ സേവ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പരാതി പരിഹാര സംവിധാനമാണ് ‘എയർ സേവ’. വിമാന യാത്രയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പരാതികളും എയർ സേവയിലൂടെ നൽകാൻ സാധിക്കും. നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കാനും യാത്രക്കിടയിൽ നാം നേരിടുന്ന പല കാര്യങ്ങളിലും അവകാശങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സംവിധാനം എന്ന നിലയിലും ‘എയർ സേവ’യെക്കുറിച്ച് ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വിമാനം റദ്ദാക്കൽ,…