
ലെബനാനുള്ള സഹായം ; വ്യോമ മാർഗം തുറന്ന് സൗദി അറേബ്യ
ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന് സൗദി അറേബ്യ.സൽമാൻ രാജാവിൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ്റെയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്. റിലീഫ്) ആണ് തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്ജ് ആരംഭിച്ചത്. റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തിൻ്റെ മഹത്തായ…