ഗ്യാസ് ചേംബറിൽ കയറിയതു പോലെ; വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയ അനുഭവം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ വായു ഗുണനിലവാരത്തെ പുകഴ്ത്തി പ്രിയങ്ക ഗാന്ധി രം​ഗത്ത്. വയനാട്ടിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഗ്യാസ് ചേംബറിലെത്തി എന്ന പ്രതീതിയാണെന്നാണ് ​പ്രിയങ്ക ​ഗാന്ധി എക്സിൽ കുറിച്ചത്. ”എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും താഴെയുള്ള വയനാട്ടിൽ നിന്ന് ഡൽഹിയി​ലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു. വിമാനത്തിൽ നിന്ന് ഡൽഹിയെ കാണു​മ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണ്.”-പ്രിയങ്ക എക്സിൽ കുറിച്ചു. ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് അനുദിനം വഷളായി വരികയാണ്. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന് മോചിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ഇതിൽ രാഷട്രീയം നോക്കേണ്ടതില്ല….

Read More

ഡൽഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലായതോടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്കെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ ഏഴ് മുതൽ ആറ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉൾപ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയായിരുന്നു ഇത്തരത്തിൽ ഒരു തീരുമാനം. ‘വളരെ മോശം’ വിഭാഗത്തിലാണ് ഇന്നത്തെ വായുവിന്റെ ഗുണനിലവാരത്തെ രേഖപ്പെടുത്തിയത്….

Read More

ഡൽഹിയിൽ വായുഗുണനിലവാരം വളരെ മോശം ; വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്. ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ ഏഴ് മുതൽ ആറ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉൾപ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയാണ് തീരുമാനം.  ‘വളരെ മോശം’ വിഭാഗത്തിലാണ് ഇന്നത്തെ(ബുധന്‍) വായുവിന്റെ ഗുണനിലവാരത്തെ രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) തൽസമയ ഡാറ്റ പ്രകാരം…

Read More

ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചു

വായു മലിനീകരണ തോത് മൂന്നൂറ് കടന്നതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ ഇന്ന് രാവിലെ 8 മണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും നടപടികളും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. കൂടാതെ വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. എൻസിആർ…

Read More

വായു മലിനീകരണം; ഡൽഹിയിൽ സിഎന്‍ജി, ഇലക്ട്രിക്ക് ഇതര ബസുകൾക്ക് നിയന്ത്രണം വന്നേക്കും

ഡൽഹിയിലെ വായു മലിനീകരണം മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിലെ മിക്കയിടങ്ങളിലും വ്യാഴാഴ്ച രാവിലെ വായുഗുണനിലവാര സൂചിക ഗുരുതര നിലയായ 400-ന് മുകളിലാണ്. ദീപാവലി ദിനത്തിൽ വായുനിലവാരം മെച്ചപ്പെട്ടിരുന്നെങ്കിലും അന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് വായുനിലവാരം വീണ്ടും മോശമായത്. അടുത്ത നാല് ദിവസം ഡൽഹിയിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബവാന 442, ജഹാൻഗിർപുരി 441, ദ്വാരക 416, അലിപുർ 415, ആനന്ദ് വിഹാർ 412, ഐടിഒ 412, ഡൽഹി എയർപോർട്ട്…

Read More

വായു മലിനീകരണം; ഡല്‍ഹിയില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും

തുടര്‍ച്ചയായ നാലാം ദിവസം ഡല്‍ഹിനഗരത്തിന്റെ വിവിധയിടങ്ങളില്‍ വായുഗുണനിലവാര സൂചിക 400-ന് മുകളില്‍ തുടരുകയാണ്. വാസിര്‍പുരില്‍ 482 ന് മുകളിലാണ്. രോഹിണി(478), ബാവന(478), ജഹാംഗീര്‍പുരി(475) തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതീരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്. മലിനീകരണം അതിരൂക്ഷാവസ്ഥയിലെത്തിയിട്ട് നാലുദിവസത്തോളമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് തിങ്കളാഴ്ച അനുഭവപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഓഫീസുകളുള്‍പ്പടെ അവധിയായതിനാലും വാഹനങ്ങളുടെ തിരക്ക് കുറഞ്ഞതും വായുഗുണനിലവാരത്തോത് അല്‍പം മെച്ചപ്പെട്ട നിലയില്‍ എത്തിയിട്ടുണ്ടെങ്കിലും ആശ്വാസത്തിന് വകയായിട്ടില്ല. മലിനീകരണം ചെറുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. നവംബര്‍ 10 വരെ പ്രൈമറി…

Read More