ഇനി വിട്ടുവീഴ്ച അനുവദിക്കില്ല; വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി

ഡൽഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി. പഞ്ചാബിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പോലീസിനെ ഇറക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി. കെജരിവാളിന്‍റെ മുഖത്തേറ്റ അടിയാണ് കോടതി പരാമര്‍ശങ്ങളെന്ന് ബിജെപി പ്രതികരിച്ചു. എല്ലാ വര്‍ഷവും ഇങ്ങനെ സഹിച്ചിരിക്കാന്‍ പറ്റില്ലെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ചോളൂയെന്നും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചാണ് മലിനീകരണത്തില്‍ ‍ഡൽഹി പഞ്ചാബ് സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചത്. മലനീകരണം പേടി സ്വപ്നമായി മാറുകയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണവുമാണ് പ്രധാന കാരണങ്ങള്‍. കുട്ടികളടക്കം…

Read More

വായു മലിനീകരണം ഗുരുതരം; ഡൽഹിയിൽ സ്‌ക്കൂളുകൾക്ക് അവധി

വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡൽഹിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്,…

Read More

അന്തരീക്ഷ മലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ നിർമാണവും പൊളിക്കലും നിരോധിച്ചു

അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ നിർമാണ– പൊളിക്കൽ പ്രവൃത്തികൾ നിരോധിച്ച്‌ സർക്കാർ. കേന്ദ്ര വായുനിലവാര മാനേജ്മെന്റ് കമ്മീഷന്റെ അടിയന്തരയോഗ നിർദേശം പരിഗണിച്ചാണ്‌ നടപടി. അവശ്യഗണത്തിൽപ്പെടുന്ന ദേശീയ സുരക്ഷ, പ്രതിരോധം, റെയിൽവേ, മെട്രോ റെയിൽ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്‌. പ്ലംബിങ്‌, മരപ്പണി, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയവ തുടരാം. ഡൽഹിയിൽ ഒരു ദിവസത്തെ ശരാശരി വായു നിലവാര സൂചിക (എക്യുഐ) 400ന്‌ മുകളിലാണ്‌.  ഇത്‌ ഗുരുതര വിഭാഗത്തിൽപ്പെടുന്നതാണ്‌.  മോശം വായു ഗുണനിലവാരം കണക്കിലെടുത്ത് ബിഎസ്–3 പെട്രോൾ, ബിഎസ് -4…

Read More

ഡല്‍ഹിയിലെ വായുമലിനീകരണ തോത് വീണ്ടും ഉയർന്നു

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് വളരെമോശം നിലയില്‍ തുടരുന്നു. ആകെ വായു ഗുണനിലവാര സൂചിക 323 ആണ് ഒടുവില്‍ രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്. പടക്കം പൊട്ടിക്കുന്നത് കൂടാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.  ഇന്നലെ 270 വരെ എത്തിയിരുന്ന വായുഗുണനിലവാര സൂചിക രാത്രി പിന്നിട്ടതോടെ കൂടുതൽ മോശമായി മാറുകയായിരുന്നു. ഡല്‍ഹി നഗരത്തിന് അകത്തും പുറത്തും നോയിഡ അടക്കമുള്ള സമീപ പ്രദേശങ്ങളിലും…

Read More