വായുമലിനീകരണം ; നടപടി ശക്തമാക്കി അബൂദബി പരിസ്ഥിതി ഏജൻസി

വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത്​ അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ ര​ണ്ട് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം പ​രി​സ്ഥി​തി ഏ​ജ​ന്‍സി റ​ദ്ദാ​ക്കി. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന് പി​ഴ ചു​മ​ത്തി.തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ളു​ടെ​യും വാ​യു ഗു​ണ​നി​ല​വാ​ര നി​രീ​ക്ഷ​ണ നി​ല​യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ബൂ​ദ​ബി​യി​ലെ പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചാ​ണോ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്ന്​ ഏ​ജ​ന്‍സി​ക്ക് കീ​ഴി​ലു​ള്ള എ​ന്‍വ​യ​ണ്‍മെ​ന്‍റ​ല്‍ ക്വാ​ളി​റ്റി സെ​ക്ട​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ​ന്‍ജി​നീ​യ​ര്‍ ഫൈ​സ​ല്‍ അ​ല്‍ ഹ​മ്മാ​ദി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ള്‍ പു​റ​ന്ത​ള്ളു​ന്ന​തി​ന്‍റെ അ​ള​വ് കു​റ​ക്കാ​നോ അ​വ…

Read More

വായുമലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട്, കൂടുതല്‍ നിയന്ത്രണങ്ങള്‍

വായുമലിനീകരണം അതിരൂക്ഷമായതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് ഡൽഹി സര്‍ക്കാര്‍. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ( ജി.ആര്‍.എ.പി) നാല്അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം വരെ ജി.ആര്‍.എ.പി മൂന്ന് അനുസരിച്ചുള്ള നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഡല്‍ഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കുയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. രാവിലെ ആറുമണിക്ക് ഡല്‍ഹിയിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് കൂടുതല്‍ കര്‍ശന നടപടികളെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്‌. ഇന്ന്…

Read More

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം ; ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി എന്നാണ് കണക്കുകൾ. അതേ സമയം, ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡൽഹിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു. സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ…

Read More

ശ്വാസം മുട്ടി ഡൽഹി ; വായുമലിനീകരണം അതിരൂക്ഷം

ഡൽഹിയിൽ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി.വരും ദിവസങ്ങളിൽ ഇനിയും ഉയരും എന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് എങ്കിലും കണ്ണെരിച്ചിൽ, 31 ശതമാനം കുടുംബങ്ങളിൽ ശ്വാസ തടസ്സം, ആസ്മ എന്നിവയും അനുഭവിക്കേണ്ടി വരുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ദീപാവലി രാത്രിയിൽ നഗരത്തിൽ ചിലയിടങ്ങളിൽ മലിനീകരണ…

Read More

മലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി; പുകമഞ്ഞ്, പതഞ്ഞുപൊങ്ങി യമുന

ശൈത്യകാലത്താണ് ഡൽഹിയുടെ വായു ഗുണനിലവാര സൂചികകൾ അഥവാ എയർ ക്വാളിറ്റി ഇൻഡക്സ് ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാലം ഡൽഹിക്കൊരു പേടി സ്വപ്നമാണ്. എന്നാൽ ഇത്തവണ ശൈത്യകാലമാകുന്നതിന് മുമ്പ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിലായി കഴിഞ്ഞു. പല മേഖലകളിലും പുകമഞ്ഞുണ്ട്. ഇതിനൊപ്പം ജലമലിനീകരണവും ഉയർന്ന നിലയിലായതോടെ വിഷം പതഞ്ഞ് യമുനാ നദി മൂടപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. രണ്ടു ദിവസങ്ങളിൽ ആനന്ദ് വിഹാർ മേഖലയിൽ 400നും മുകളിലാണ് എ ക്യു ഐ രേഖപ്പെടുത്തിയത്. ഏറ്റവും അപകടകരവും…

Read More

വായു മലിനീകരണം ഏറ്റവും രൂക്ഷം ബംഗ്ലദേശിൽ; മൂന്നാമത് ഇന്ത്യ; വെളിപ്പെടുത്തലുമായി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ അയൽ രാജ്യമായ ബംഗ്ലദേശാണ്. രണ്ടാം സ്ഥാനം പാക്കിസ്ഥാനും. 134 രാജ്യങ്ങളിലും 7,812 നഗരങ്ങളിലുമാണു പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം അളക്കുന്ന പിഎം 2.5 മാനദണ്ഡ പ്രകാരമാണ് റേറ്റിങ് നിശ്ചയിച്ചത്. പിഎം 2.5 എന്താണന്നല്ലെ? അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യവും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ…

Read More

വായുമലിനീകരണം: ഇന്ത്യയിലെ10 നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേർ; റിപ്പോർട്ട് പുറത്ത്

വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേരെന്ന് റിപ്പോർട്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച ജീവഹാനി അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാരകരോഗങ്ങൾക്ക് അടിമപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കു മുകളിലുള്ള വായു മലിനീകരണമാണ് ഈ നഗരങ്ങളിൽ സംഭവിക്കുന്നത്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ…

Read More

അന്തരീക്ഷ മലിനീകരണം; ആ​ഗോളതലത്തിൽ 2021ൽ മരിച്ചത് 81 ലക്ഷം പേര്‍; ഇന്ത്യൽ 21 ലക്ഷം പേർ

2021-ല്‍ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളെ തുടര്‍ന്ന് ലോകത്ത് മരിച്ചത് 81 ലക്ഷം പേര്‍. യു.എസ്. ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവരിൽ 21 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ചൈനയില്‍ 23 ലക്ഷം പേര്‍ മരിച്ചു. മൊത്തം മരണത്തിന്റെ 54 ശതമാനവും ഇരുരാജ്യങ്ങളില്‍നിന്നുമാണ്. റിപ്പോർട്ടനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരുടെ ജീവനെടുക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണമുള്ളത്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് മാത്രമാണ് ഇത്തരത്തിലുള്ള മരണസംഖ്യയില്‍ നേരിയ കുറവെങ്കിലും…

Read More

വായു മലിനീകരണം ; ലോക പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

വായു മലിനീകരണത്തില്‍ ലോകത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് . ബംഗ്ലാദേശ്, പകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വിസ് സംഘടനയായ IQAir-ന്റെ 2023 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022 ല്‍ ഒരു ക്യുബിക് മീറ്ററിന് 53.3 മൈക്രാഗ്രാം, ശരാശരി PM2.5 സാന്ദ്രതയുള്ള എട്ടാമത്തെ മലിനമായ രാജ്യമായി ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം എത്തിയപ്പോള്‍ എയര്‍ ക്വാളിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഡല്‍ഹിയുടെ PM2.5 എന്ന അളവ് 2022 ല്‍…

Read More

ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണ തോത് വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ

അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ.എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.ഇതിന്റെ ഭാഗമായി ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ് 3 പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിരോധനം മറികടന്ന് വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ്…

Read More