
ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെയും വിമാനങ്ങളുടേയും വരവിൽ റെക്കോർഡ് വർധനയെന്ന് കണക്കുകൾ
നവംബർ മാസത്തിൽ ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെയും വിമാനങ്ങളുടെയും വരവിൽ റെക്കോഡ് വർധനയുണ്ടായെന്ന് സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ റിപ്പോർട്ട്. ലോകകപ്പ് ഫുട്ബാൾ അരങ്ങേറിയ 2022 നവംബർ മാസത്തേക്കാൾ ഈ വർഷം നവംബറിൽ വർധനയുണ്ടായെന്നാണ് റിപ്പോർട്ട്. വിമാനങ്ങളുടെ നീക്കം, ചരക്കു നീക്കം, യാത്രക്കാരുടെ സഞ്ചാരം എന്നീ മൂന്നു വിഭാഗങ്ങളിലും മുൻവർഷത്തേക്കാൾ മെച്ചപ്പെട്ടുവെന്നാണ് സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ കണക്കുകൾ. വിമാനങ്ങളുടെ വരവിൽ ഏഴു ശതമാനമാണ് വർധനവ്. കഴിഞ്ഞ വർഷം നവംബറിൽ 20,746 വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ, ഇത്തവണ 22195 വിമാനങ്ങൾ സഞ്ചരിച്ചു….