
ചരിത്ര പറക്കൽ നടത്തി ദുബൈയുടെ എമിറേറ്റ്സ്; എ-380 യാത്രാ വിമാനം പറന്നത് ബദൽ ഇന്ധനം ഉപയോഗിച്ച്
വിമാനങ്ങളിൽ ബദൽ ഇന്ധനം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളിൽ നിർണായക മുന്നേറ്റം നടത്തി ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ്. ആദ്യമായി എ-380 യാത്രാവിമാനത്തിൽ ബദൽ ഇന്ധനം നിറച്ച് എമിറേറ്റ്സ് വിമാനം വിജയകരമായി പറന്നു.വ്യോമയാന രംഗത്ത് ഏറെ നിർണായക പരീക്ഷണമാണ് എമിറേറ്റ്സ് നടത്തിയത്. ജെറ്റ് ഫ്യൂവലിന് പകരം എയർ ബസിന്റെ 380 യാത്രാവിമാനത്തിൽ പൂർണമായും ബദൽ ഇന്ധനമായ സസ്റ്റൈനബിൾ ഏവിയേഷൻ ഫ്യൂവൽ നിറച്ചാണ് പറന്നത്. ദുബൈ വിമാനത്താവളത്തിൽ വെച്ചാണ് നാല് എൻജിനുകളിൽ ഒന്നിൽ എസ്.എ.എഫ് നിറച്ചത്. ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85 ശതമാനം…