എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കും

എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൈലറ്റുമാരെ നിയമിക്കുന്നു. 1000 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. നിലവിൽ 1800 പൈലറ്റുമാരുണ്ട്. വിമാന നിർമാണക്കമ്പനികളായ എയർബസ്, ബോയിങ് എന്നിവയിൽ നിന്ന് 470 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ എയർ ഇന്ത്യ പദ്ധതി തയാറാക്കുന്നത്.

Read More

റമദാൻ പ്രമാണിച്ച് എയർ ഇന്ത്യയിൽ ഇന്ന് മുതൽ അധികബാഗേജ് അനുവദിക്കും

റമദാൻ പ്രമാണിച്ച് യു.എ.ഇയിൽ നിന്നുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. യു.എ.ഇയിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ അധിക ബാഗേജ് അനുവദിക്കും. ഇക്കണോമി ടിക്കറ്റിന് 40 കിലോയും ബിസിനസ് ക്ലാസിന് 50 കിലോയും സൗജന്യമായി കൊണ്ടുപോകാം. ഏപ്രിൽ 23 വരെയാണ് ആനുകൂല്യം ലഭിക്കുക. യു.എ.ഇയിൽനിന്ന് എയർ ഇന്ത്യ സർവീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ എയർ ഇന്ത്യ യു.എ.ഇയിൽ…

Read More

ഗൾഫിലേക്കുള്ള വിമാനയാത്രാനിരക്ക് താങ്ങാനാകുന്നില്ല; അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

വിമാനയാത്രാനിരക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഉത്സവകാലത്ത് ഉയർന്ന യാത്രാനിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഗൾഫിലേക്കടക്കമുള്ള യാത്രക്കാർക്ക് ഇത് താങ്ങാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായത്. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ…

Read More

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം( single reservation system) ആരംഭിച്ചു. ഒരു വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.

Read More

പുകവലി എയര്‍ ഇന്ത്യ വിമാനത്തില്‍ ; ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസ്

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരോട് മോശമായി പെരുമാറിയതിനും ശൗചാലയത്തില്‍ പുകവലിച്ചതിനും അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് സംഭവം. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ രമാകാന്തി(37)നെതിരെയാണ് മുംബൈ സഹര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ചയാണ് കേസിന് ആധാരമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമവും എയര്‍ ക്രാഫ്റ്റ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ‘പ്രതി വിമാനത്തിന്റെ ശൗചാലയത്തില്‍ പോയതുമുതല്‍ ഫയര്‍ അലാം ശബ്ദിക്കാന്‍ തുടങ്ങി. ഇതുകേട്ട് വിമാനത്തിലെ ജീവനക്കാര്‍ ശൗചാലയത്തിന് അടുത്തേക്ക് പോയപ്പോള്‍,…

Read More

എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു; 100 ബില്യൻ ഡോളറിലേറെ ചെലവ്

500 വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം. ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും….

Read More

സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ 

ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ ഫ്‌ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ശങ്കർ മിശ്ര…

Read More

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; മുംബൈ വ്യവസായിയുടെ അറസ്റ്റ് ഉടൻ

വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായിയായ ശേഖർ മിശ്രയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവം വിമാനക്കമ്പനി പൊലീസിനെ അറിയിക്കാൻ വൈകിയതായി ആരോപണമുണ്ട്. നവംബർ 26നു നടന്ന സംഭവത്തിൽ പൊലീസിനു പരാതി ലഭിച്ചത് ഡിസംബർ 28നു മാത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും. ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ…

Read More

വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികൻ; പരാതി

വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്യാബിൻ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറിയ ആൾ ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും…

Read More

കോക്പിറ്റിലേക്ക് കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി

ദുബായ് : വിമാനത്തിന്റെ കോക്പിറ്റിലേക്ക്  കയറാൻ ശ്രമിച്ചതിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി. ദുബായിൽ നിന്നും തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ കഴിഞ്ഞ് വരവെയാണ് സംഭവമുണ്ടായത്. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ ഡ്രീംലൈനർ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. കൂടെയുണ്ടായിരുന്ന സഹതാരങ്ങൾ അടക്കമുള്ള മറ്റു സിനിമാ പ്രവർത്തകർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിഎന്നാണ് റിപ്പോർട്ട്. നടൻ ഷൈൻ ടോം ചാക്കോയുമായി…

Read More