ഇസ്രയേൽ – ഇറാൻ സംഘർഷം ; ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ. ഡല്‍ഹി- തെല്‍ അവീവ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് തെല്‍ അവീവിലേക്ക് ഉള്ളത്. എയര്‍ ഇന്ത്യക്കൊപ്പം ഇന്ത്യയിലേക്ക് വരുന്ന നിരവധി പാശ്ചാത്യ വിമാനങ്ങള്‍ സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന്‍ വഴിയുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ 161, ഇറാനിലൂടെ കടന്നു പോകാതെ ലണ്ടനിലേക്ക് ബദല്‍ റൂട്ട്…

Read More

എയർ ഇന്ത്യയുടെ മസ്കത്ത്​-ലഖ്‌നൗ സർവിസിന്​ തുടക്കം

മ​സ്ക​ത്തി​ൽ​നി​ന്ന്​ ല​ഖ്‌​നൗ​വി​ലെ ച​ര​ൺ സി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. പു​തി​യ സ​ർ​വി​സി​നെ മ​സ്‌​ക​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് സ്വാ​ഗ​തം ചെ​യ്തു. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ണ്ടാ​കും. ല​ഖ്‌​നോ​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 77 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ച്​ മ​സ്‌​ക​ത്തി​ൽ​നി​ന്ന്​​ 123 യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ പ​റ​ന്ന​ത്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Read More

കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് നോൺ സ്റ്റോപ്പ് സർവീസുകൾ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

എയര്‍ ഇന്ത്യ എയർവെയ്സ് ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും. ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ 7 ന് പുറപ്പെട്ട് രാവിലെ 8.05 മണിക്ക് ഇംഫാലിലെത്തും. രാവിലെ 8.35 ന് തന്നെ വിമാനം പുറപ്പെടുന്ന വിമാനം 10.20 ന് കൊല്‍ക്കത്തയില്‍ എത്തും. കൊല്‍ക്കത്ത-കൊച്ചി വിമാനം രാവില 11.25 ന് പുറപ്പെടും. 2.35 ന്…

Read More

എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ; വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് ഡി ജി സി

യാത്രക്കാരൻ വീൽചെയർ കിട്ടാതെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി. സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡിജിസിഎയാണ് കടുത്ത നടപടി സ്വീകരിച്ചത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്. യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ ചെയർ അടക്കമുള്ള സൗകര്യങ്ങളിൽ വിമാന കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎ 30 ലക്ഷം പിഴയയിട്ടത്. നേരത്തെ വിഷയത്തിൽ  മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിരുന്നു. മുംബൈ ഛത്രപതി ശിവാജി മഹാരാജ്…

Read More

ആദ്യ എയർബസ് എ350 വിമാനം പുറത്തിറക്കി എയർ ഇന്ത്യ

എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 വിമാനം വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ 2024-ൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഈ വർഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങൾകൂടി എയർ ഇന്ത്യയ്ക്ക് ലഭിക്കും. ജനുവരി 22ഓടെ ആദ്യവിമാനത്തിന്റെ ആഭ്യന്തര സർവീസ് ആരംഭിക്കും. ക്രമേണ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ഇത് മാറുകയും ചെയ്യും. എയർഇന്ത്യയുടെ ഗെയിം ചേഞ്ചറാണ് എ350 വിമാനങ്ങളെന്ന് കമ്പനി സിഇഒയും എംഡിയുമായ കാംപെൽ വിൽസൺ പറഞ്ഞു. ഇത് ഞങ്ങളുടെ യാത്രക്കാരുടെ…

Read More

ലോഗോയ്ക്ക് പുറമേ ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ച് എയർ ഇന്ത്യ

എയര്‍ ഇന്ത്യ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും യൂണിഫോം പരിഷ്‌കരിച്ചു. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തിയിരുന്നു. പിന്നാലെയാണ് യൂണിഫോമും പരിഷ്‌കരിച്ചത്. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350-ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറുക. പുതിയ യുണിഫോം പ്രകാരം എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകള്‍…

Read More

ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവ്

ക്രിസ്‌മസ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെയാണ് കമ്പനി ക്രിസ്‌മസിന് മുന്നോടിയായി ഇളവ് പ്രഖ്യാപിച്ചത്.  ‘ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട് നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ അടുത്ത വര്‍ഷം മേയ് 30 വരെയുള്ള യാത്രകള്‍ക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ…

Read More

ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി ബി.സി.എ.എസ്; ഭീഷണി സന്ദേശത്തിന് പിന്നലെയാണ് നടപടി

എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കെതിരേയും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനെതിരേയും ആക്രമണം ഉണ്ടായേക്കുമെന്ന തരത്തില്‍ നവംബര്‍ 19-ന് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുനിന്റെ ഭീഷണി സന്ദേശം പുറത്തു വന്നതിന് പിന്നാലെ ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാനിര്‍ദേശങ്ങളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഡല്‍ഹി വിമാനത്താവളത്തില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ബി.സി.എ.എസ്. നിര്‍ദേശിച്ചു. പഞ്ചാബില്‍ എല്ലാ എയര്‍ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ ഉടനീളം വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍, ഹെലിപാഡ്,…

Read More

എയർ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരിൽ പ്രതിഷേധം

ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടർന്ന് നേരത്തെ എത്തിയ യാത്രക്കാരെ അധികൃതർ പെരുവഴിയിലാക്കി. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ഉൾപ്പെടെ എത്തിയ യാത്രക്കാർ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ദോഹയിലേക്ക് ഇന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെതുടർന്ന് ഉച്ചക്ക് രണ്ടിനുശേഷമെ എത്തുകയുള്ളുവെന്ന് അധികൃതർ അറിയിച്ചത്. വിമാനം…

Read More

നടി വിമാനത്തിൽ അപമാനിക്കപ്പെട്ട സംഭവം; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്

വിമാനത്തിൽ നടി അപമാനിക്കപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോൾ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.  വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം…

Read More