ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പതിവ് സർവീസ് റദ്ദാക്കി; വിശദീകരണം തേടി ഡി.ജി.സി.എ.

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലി വിവാദം. മറ്റൊരു സർവീസ് റദ്ദാക്കിയാണ് എയർ ഇന്ത്യ ടീമിനെ നാട്ടിലെത്തിച്ചത്. നവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ ഉപയോഗിച്ചത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് വിശദീകരണം തേടി. അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തെ നവാർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ബോയിങ് 777 യാത്രാ വിമാനമാണ് ഇന്ത്യൻ ടീമിനുവേണ്ടി ബർബഡോസിലേക്ക് എത്തിച്ചത്. ഇന്ത്യൻ ക്രിക്കറ്റ്…

Read More

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പുതിയ സർവീസുമായി എയർ ഇന്ത്യ; ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും

ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

Read More

എയർ ഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം വൈകുന്നു; 30 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല

എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് 30 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇന്നലെ പുറപ്പടെണ്ടിയിരുന്ന വിമാനമാണ് ഇതുവരെയായും പുറപ്പെടാത്തത്. ആദ്യം എട്ട് മണിക്കൂറോളം വൈകിയിരുന്ന വിമാനത്തിനുള്ളിലേക്ക് ഇന്നലെ യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിമാനത്തിനുള്ളിലെ എസി പ്രവർത്തിച്ചില്ല. ഇത് മൂലം ചില യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരെ വിമാനത്തിനുള്ളിൽ നിന്നും തിരിച്ചിറക്കി ഒരു ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് എതിരെ പല യാത്രക്കാരും സാമൂഹിക മാധ്യമമായ എക്സിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ…

Read More

ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് താമസിച്ചു; യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ്. ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം നേരം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നൽകും.

Read More

ടേക്ക് ഓഫിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല

പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനെ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്‍റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂട്ടിയിടി ഉണ്ടായെങ്കിലും…

Read More

ഭാര്യയെ കാണാതെ രാജേഷ് യാത്രയായി; എയർ ഇന്ത്യയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് കുടുംബം

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം കാരണം തന്റെ ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യുവതി. തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ ഒമാനിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്ന ഭർത്താവിനെ കാണാൻ പോകാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ അമൃതയുടെ ഭർത്താവ് നമ്പി രാജേഷ് മരിച്ചു. മസ്‌കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. കഴിഞ്ഞ ഏഴാം തീയതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണമെന്ന്…

Read More

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്: അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അവധിയെടുത്ത ജീവനക്കാർക്കെതിരെ കമ്പനി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 76 വിമാന സർവീസുകള്‍ ഇന്ന്…

Read More

മുന്നറിയിപ്പില്ലാതെ അഞ്ച് വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.  ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി….

Read More

ആഭ്യന്തരയാത്രയിൽ സൗജന്യ ബാഗേജ് പരിധി കുറച്ച് എയർഇന്ത്യ; ഇനി 15 കിലോ ചെക്ക് ഇൻ ബാഗേജ് മാത്രം

ആഭ്യന്തരയാത്രയിൽ ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിന്റെ ഭാരം പുനർനിർണയിച്ച് എയർ ഇന്ത്യ. ഇനിമുതൽ ഇക്കണോമിക് ക്ലാസിലെ ‘ഇക്കണോമി കംഫർട്ട്,’ ‘കംഫർട്ട് പ്ലസ്’ എന്നീ നിരക്കുകളിലെ യാത്രികർക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇൻ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തേ ഇത് 20 കിലോയായിരുന്നു. എന്നാൽ, ‘ഇക്കണോമി ഫ്ലെക്സി’നു കീഴിൽ ഉയർന്ന നിരക്ക് നൽകുന്ന യാത്രക്കാർക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്നപ്പോൾ നഷ്ടത്തിലായിരുന്ന എയർലൈനിനെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് പുതിയ ഉടമസ്ഥരായ…

Read More

ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 30 വരെയുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ നിർത്തിവച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് നടപടി.

Read More