സാങ്കേതികതകരാർ ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ.

സാങ്കേതികതകരാറിനെത്തുടർന്ന് കോഴിക്കോട് നിന്ന് ദുബായിലേക്ക് ഇന്ന് രാവിലെ 8.30ന് പുറപ്പടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. മുഴുവൻ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചത്. ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റി വിടുകയോ വൈകുന്നേരം ഏഴിനുള്ള വിമാനത്തിൽ ദുബായിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ നേരിട്ടെത്തി യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്നും അടുത്തുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരോട് വൈകീട്ട്…

Read More

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക. അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിശ്ചിത നിരക്ക് നൽകണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ…

Read More

ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തിൽ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സർവീസ്. അന്നു തന്നെ ദോഹയിൽ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സർവീസുണ്ടാകും. 29 ന് കൊച്ചിയിൽ നിന്നാണ് രണ്ടാമതത്തെ സർവീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസുണ്ടാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നിലവിലുള്ള…

Read More

പറന്നുയർന്ന വിമാനത്തിൽ പുക; കൊച്ചി-ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചറക്കി

കൊച്ചി നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി. അതേസമയം, കരിപ്പൂരിൽ…

Read More

ബിരിയാണിയുടെ കോലം കണ്ടോ …. ഇത് ന്യായമോ, അന്യായമോ ?; അഷ്‌റഫ് താമരശ്ശേരി ചോദിച്ചു, മാപ്പ് പറഞ്ഞ് എയർ ഇന്ത്യ

ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസിലെ ദുരനുഭവം പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. 15 ദിർഹം നൽകി വിമാനത്തിൽനിന്ന് വാങ്ങിയ ബിരിയാണിയുടെ വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറുപ്പിട്ടത്. ‘റെഡി റ്റൂ ഈറ്റ്’ എന്ന രീതിയിൽ പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു ബിരിയാണിയെന്ന് അഷ്‌റഫ് താമരശ്ശേരി വിഡിയോയിൽ പറയുന്നു. ‘ഇത് ന്യായമോ, അന്യായമോ’, എന്നും അദ്ദേഹം ചോദിച്ചു. ‘സൗജ്യമായി നൽകി വന്നിരുന്ന സ്‌നാക്ക്‌സ് ഇപ്പോൾ നിർത്തലാക്കി. വിശന്നപ്പോൾ, വില ഇരട്ടി നൽകി വിമാനത്തിൽ നിന്ന്…

Read More

‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിൽ മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനിമുതൽ ചെറിയ തുക അടക്കുന്നവർക്ക് ചെക്-ഇൻ കൗണ്ടറിന് മുന്നിലെ ക്യൂ നിൽക്കലും ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം. അവർക്ക് ബോർഡിങ്ങിലും ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ബാഗേജുകൾ ആദ്യം ലഭിക്കുകയും ചെയ്യും. ‘എക്സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ പ്രത്യേക ചെക്-ഇൻ കൗണ്ടറുകളുണ്ടാകും. എയർ ഇന്ത്യ എക്‌സ്പ്രസിൻറെ അന്താരാഷ്ട്ര വിമാന സർവിസുകളിലെ യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് ‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങൾ…

Read More

‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിൽ മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനിമുതൽ ചെറിയ തുക അടക്കുന്നവർക്ക് ചെക്-ഇൻ കൗണ്ടറിന് മുന്നിലെ ക്യൂ നിൽക്കലും ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം. അവർക്ക് ബോർഡിങ്ങിലും ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ബാഗേജുകൾ ആദ്യം ലഭിക്കുകയും ചെയ്യും. ‘എക്സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ പ്രത്യേക ചെക്-ഇൻ കൗണ്ടറുകളുണ്ടാകും. എയർ ഇന്ത്യ എക്‌സ്പ്രസിൻറെ അന്താരാഷ്ട്ര വിമാന സർവിസുകളിലെ യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് ‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങൾ…

Read More

എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കും

എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൈലറ്റുമാരെ നിയമിക്കുന്നു. 1000 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. നിലവിൽ 1800 പൈലറ്റുമാരുണ്ട്. വിമാന നിർമാണക്കമ്പനികളായ എയർബസ്, ബോയിങ് എന്നിവയിൽ നിന്ന് 470 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ എയർ ഇന്ത്യ പദ്ധതി തയാറാക്കുന്നത്.

Read More

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം( single reservation system) ആരംഭിച്ചു. ഒരു വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.

Read More

എഞ്ചിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

എഞ്ചിനിൽ തീ പടർന്നതിനാൽ അടിയന്തരമായി വിമാനം തിരിച്ചിറക്കി. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട ഐ.എക്സ്.348 വിമാനത്തിലാണ് 1000 അടി ഉയരത്തിൽ എത്തിയതോടെ എഞ്ചിനിൽ തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

Read More