ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം; ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സേവനവുമായി എയര്‍ഇന്ത്യ

ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ മുഖേന ലഭിക്കും. വിമാനം ലാന്‍ഡ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ ഇന്ത്യയുടെ…

Read More

സമയം മാറ്റി എയർ ഇന്ത്യാ എക്സ്പ്രസ്; പ്രവാസികൾക്ക് ഒരുദിവസം നഷ്ടം

അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവർക്ക് ഒരു ദിവസമാണ് ഇതുമൂലം നഷ്ടമാകുന്നതെന്ന് പരാതിയുയർന്നു. മാർച്ച് 31 വരെ അബുദാബിയിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് പുലർച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികൾക്ക് ഏറ്റവും അനുയോജ്യം. ഏപ്രിൽ മുതൽ പരിഷ്‌കരിച്ച സമയം അനുസരിച്ച് പുലർച്ചെ രാവിലെ 5നാണ് വിമാനം പുറപ്പെടുക.രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും. പുറത്തിറങ്ങുമ്പോൾ ഒരുമണി കഴിയും. പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് വീട്ടിലെത്തുമ്പോൾ വീണ്ടും…

Read More

പുതിയ ഓഫറുമായി എയർ ഇന്ത്യാ എക്സ്പ്രസ്; ബാഗേജ് അലവൻസ് കൂട്ടി

ലഗേജ് ഇല്ലാതെയാണോ യാത്ര ചെയ്യുന്നത്. എങ്കില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. എക്സ്പ്രസ് ലൈറ്റ് ഫെയര്‍ ടിക്കറ്റ് നിരക്കിളവ് ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് എയര്‍ലൈന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. ‘ഫ്ലൈ ആസ് യു ആര്‍’ എന്ന ക്യാമ്പയിന്‍ വഴിയാണ് ‘ലൈറ്റ് ഫെയേഴ്സ്’ ഓഫര്‍ നല്‍കുന്നത്. എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍…

Read More

വീണ്ടും പുതുമയുമായി എയർ ഇന്ത്യ എക്സ്പ്രസ്; പുതിയ ബ്രാൻഡ് മ്യൂസിക് അവതരിപ്പിച്ചു

അടുത്തിടെയാണ് പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും എയർ ഇന്ത്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബ്രാൻഡ് മ്യൂസിക്കുമായി എത്തിയിരിക്കുകയാണ് ഇവർ. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ 3 വ്യത്യസ്ത രസങ്ങളായ കരുണ, അത്ഭുതം, വീര്യം എന്നിവ ഉൾക്കൊള്ളുന്ന ബ്രാൻഡ് മ്യൂസിക് എയർ ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാൻഡിന്റെ സത്തയെ ഉൾക്കൊള്ളും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ ഈസ്റ്റ് പതിപ്പും ക്രിസ്തുമസ്പതിപ്പും ഇതോടൊപ്പം എയർ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് പതിപ്പ് ഗൾഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെയും പ്രാമുഖ്യം ഉയർത്തിക്കാട്ടുന്ന വിധത്തിലുള്ളതാണ്….

Read More

ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്; തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നും ഇതിന് പുറമെ ബഹറൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും വര്‍ദ്ധന വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും യുഎഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗത വിപണി ഏറെക്കുറെ പൂര്‍ണമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുതിയ വിമാനത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകളുടെ വര്‍ദ്ധന പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍…

Read More

കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഒക്ടോബർ 30 മുതൽ കു​വൈ​ത്തി​ൽ​ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സ് ന​ട​ത്തും. നി​ല​വി​ൽ വ്യാ​ഴാ​ഴ്ച​ നടത്തുന്ന സർവീസിന് പു​റ​മെയാണ് തി​ങ്ക​ളാ​ഴ്ച​യിലെ അ​ധി​ക സ​ർ​വീസ്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 4.40ന് ​ക​ണ്ണൂ​രി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.40ന് ​കു​വൈ​ത്തി​ൽ എ​ത്തും.തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് 8.40ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണൂ​രി​ലെ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​വൈ​ത്ത്-​ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. അ​തേ​സ​മ​യം, ന​വം​ബ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് സ​ർ​വീ​സി​ൽ ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം വ​രും. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ…

Read More

പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ബാഗേജിന് കുറഞ്ഞ നിരക്ക്

ഓ​ഫ് സീ​സ​ണി​ൽ അധിക ബാഗേജിന് വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്.കു​വൈ​ത്തി​ൽ​ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ലാണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തിയത്. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റും ഈ​ടാ​ക്കും. കു​വൈ​ത്തി​ൽ നി​ന്ന് ഡി​സം​ബ​ർ 11 വ​രെ യാ​ത്ര​ ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്. കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30…

Read More

ബഹ്റൈനിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്; കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസുകൾ

ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29 മുതല്‍ സർവീസുകൾ നിലവില്‍ വരും. കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇത് എല്ലാ ദിവസവുമായി മാറും. കൊച്ചിയിലേക്ക് നിലവില്‍ രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഇത് നാല് ദിവസമാകും. മംഗളൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ…

Read More

പുതിയ കാഴ്ച്ചപ്പാടും പുതു സമീപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട വിമാനകമ്പനി എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസർവ്വീസുകൾ നടത്തുന്ന എയർ ഏഷ്യ ഇന്ത്യയെ ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും അന്താരാഷ്ട്രാ വിമാന സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. ഇതിനായുളള മാറ്റത്തിന്റെ മാർഗ്ഗരേഖയാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും എയർ ഏഷ്യ ഇന്ത്യയുടേയും മാനേജിംഗ് ഡയറക്ടർ അലാക് സിങ്ങ് ഇന്ന് രണ്ട് വിമാനക്കമ്പനികളിലേയും മുഴുവൻ ഉദ്യോഗസ്ഥരുമായി തത്സമയ സംവാദത്തിൽ…

Read More

സാങ്കേതികതകരാർ ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ.

സാങ്കേതികതകരാറിനെത്തുടർന്ന് കോഴിക്കോട് നിന്ന് ദുബായിലേക്ക് ഇന്ന് രാവിലെ 8.30ന് പുറപ്പടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. മുഴുവൻ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചത്. ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റി വിടുകയോ വൈകുന്നേരം ഏഴിനുള്ള വിമാനത്തിൽ ദുബായിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ നേരിട്ടെത്തി യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്നും അടുത്തുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരോട് വൈകീട്ട്…

Read More