കുവൈത്ത് ദുരന്തം ; മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം 10.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തും , കൊച്ചിയിൽ 31 മൃതദേഹങ്ങൾ കൈമാറും

കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും. രാവിലെ കൊച്ചിയിലെത്തുന്ന വിമാനം 23 മലയാളികളുടെയും കർണാടക തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും…

Read More

കുവൈത്തിലെ തീപിടുത്തം ; മരിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു

കുവൈത്തിലെ മംഗ​ഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ആകെ 49 പേർ മരിച്ചതായാണ് വിവരം. അതേസമയം, തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡൽഹിയിലെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി…

Read More