
സൗദി ദേശീയ ദിനാഘോഷം; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ
സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം (സെപ്റ്റംബർ 23) ആഘോഷിക്കാൻ വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും. എഫ്-15, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളാണ് ആകാശത്ത് വിസ്മയം തീർക്കുക. ഇതിന് പുറമെ നിരവധി എയർ ബേസുകളിൽ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാൽക്കൺസ് ടീം’ ആണ് അഭ്യാസങ്ങളിൽ…