ഡ്രോണുകളേ വീഴ്ത്താൻ ഇനി യു.കെ.യുടെ ഡ്രാഗണ്‍ഫയർ; അത്യാധുനിക ലേസര്‍ ആയുധവുമായി പ്രതിരോധസേന

വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍, മിസൈൽ പോലെയുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ ഡ്രാഗണ്‍ഫയറുമായി യു.കെ പ്രതിരോധസേന. അത്യാധുനിക ലേസര്‍ ആയുധമാണ് ‘ഡ്രാഗണ്‍ഫയര്‍’. ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. എന്നാൽ ഡ്രാഗണ്‍ഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌കോട്‌ലന്‍ഡിലെ ഹെര്‍ബ്രിഡ്‌സ് റേഞ്ചില്‍ ജനുവരിയിലായിരുന്നു ഡ്രാഗണ്‍ഫയറിന്റെ ആദ്യപരീക്ഷണം. ആയുധനിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ…

Read More