ഗൾഫിലേക്കുള്ള വിമാനയാത്രാനിരക്ക് താങ്ങാനാകുന്നില്ല; അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

വിമാനയാത്രാനിരക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഉത്സവകാലത്ത് ഉയർന്ന യാത്രാനിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഗൾഫിലേക്കടക്കമുള്ള യാത്രക്കാർക്ക് ഇത് താങ്ങാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായത്. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ…

Read More

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം( single reservation system) ആരംഭിച്ചു. ഒരു വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.

Read More