എയർ അറേബ്യ യാത്രക്കാർക്ക് ഹോം ചെക്ക്-ഇൻ സേവനം
യാത്രക്കാരുടെ ലഗേജുകൾ വീട്ടിലെത്തി ശേഖരിക്കുന്ന ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചതായി എയർ അറേബ്യ അബുദാബി അധികൃതർ അറിയിച്ചു. മൊറാഫിഖുമായി സഹകരിച്ചാണ് പുതിയസേവനം ആരംഭിച്ചത്. മൊറാഫിഖ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ്, എയർ അറേബ്യയുടെ വെബ്സൈറ്റ്, ഉപഭോക്തൃകേന്ദ്രം എന്നിവ വഴി സേവനത്തിനായി ബുക്ക് ചെയ്യാം. തുടർന്ന് മൊറാഫിഖിന്റെ പ്രതിനിധി വീട്ടിലെത്തി ലഗേജുകൾ ശേഖരിക്കുകയും ബോർഡിങ് പാസ് നൽകുകയും ചെയ്യും. ഇതുവഴി വിമാനത്താവളത്തിലെ കാത്തിരിപ്പുസമയം കുറയ്ക്കാനും യാത്രാനുഭവം വർധിപ്പിക്കാനുമാകും. അബുദാബിയിലെ യാത്രക്കാർക്ക് സൗകര്യപ്രദമായ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് എയർ അറേബ്യ ഗ്രൂപ്പ്…