
ഷാർജ ചാരിറ്റിക്ക് എയർ അറേബ്യ യാത്രക്കാർ നൽകിയത് അഞ്ചര ലക്ഷം ദിർഹം
ആറു മാസത്തിനിടെ എയർ അറേബ്യ യാത്രക്കാരിൽനിന്ന് ഷാർജ ചാരിറ്റി ഇന്റർനാഷനലിന് സംഭാവനയായി ലഭിച്ചത് 5,56,000 ദിർഹം. സഹാബ് അൽ ഖൈർ പദ്ധതിയുടെ ഭാഗമായാണ് ഷാർജ ചാരിറ്റി ഇന്റർനാഷനൽ പണം സ്വരൂപിച്ചത്. എയർ അറേബ്യ വിമാനത്തിലെ സീറ്റുകളിൽ വെച്ച കവറുകളിൽ സംഭാവന നൽകുന്ന പദ്ധതി ‘ബോർഡ് ഓൺ എൻവലപ്’. ഇതുവഴി പിരിച്ചെടുത്ത പണം പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും ബാധിച്ച രാജ്യങ്ങളിൽ ആശുപത്രികൾ നിർമിക്കുക, ഭക്ഷണം ലഭ്യമാക്കുക, ജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഷാർജ ചാരിറ്റി അസോസിയേഷന്റെ…