പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ സുപ്രധാന നടപടിക്ക് സർക്കാര്‍; നടപടി ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പിഴയെന്ന് മന്ത്രി

ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പറക്കുളം) കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികൾക്കുള്ള വേസ്റ്റ്  ബിന്നുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു…

Read More

‘ഇനി പാണ്ടയോ കുറുക്കനോ ആകണം’;  പുതിയ ആഗ്രഹം വെളിപ്പെടുത്തി ജപ്പാൻ സ്വദേശി

ജപ്പാൻ പൗരനായ ടോക്കോ(യഥാര്‍ഥ പേരല്ല) എന്നയാൾക്ക് മനുഷ്യനായി ജീവിച്ച് ബോറടിച്ചപ്പോഴാണ് നായയായി മാറാൻ ആഗ്രഹം തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല. 14,000 ഡോളർ ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് നായയുടെ വേഷം വാങ്ങിച്ച് ധരിക്കുകയും ചെയ്തു. നായയുടെ വേഷത്തിൽ ജീവിക്കുന്നതിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലും ട്വിറ്റർ പേജിലുമൊക്കെ പങ്കുവെക്കാറുണ്ട്. ഐ വാണ്ട് ടു ബി ആൻ ആനിമൽ എന്ന യൂട്യൂബ് ചാനലിലാണ് നായയായി മാറിയതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.നായയെ പോലെ ജീവിക്കണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്നാണ്…

Read More

‘കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്’; പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി

പാക്കിസ്ഥാൻ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി. കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്നായിരുന്നു അനില്‍ ആന്‍റണിയുടെ വിവാദമായ പ്രസ്താവന. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ട, കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്‍റോ ആന്‍റണി അത് തിരുത്തിപ്പറഞ്ഞു. എങ്കിലും ദേശീയതലത്തില്‍ തന്നെ ബിജെപി ഇത്…

Read More

റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷവും റെക്കോർഡ് ലക്ഷ്യമാക്കി അധികൃതർ. കോവിഡിന് ശേഷമുള്ള ഉണർവും 2022 ഫിഫ ലോകകപ്പിന്റെ ആഗോള സ്വീകാര്യതയും അടിസ്ഥാനമാക്കി ഈ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ തന്നെയാണ് വിമാനത്താവളം ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ വ്യക്തമാക്കി. വർഷം തോറും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. 2022 ൽ 3,57,34,243 യാത്രക്കാർ. 2021…

Read More