
സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയപ്പ് നൽകുകയാണ് രാജ്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു. മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിന് വിട നൽകുന്നത്. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മൃതദേഹം…