
അമൃത്പാലിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ
ഖലിസ്ഥാന്‍ വാദിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ. ഹോഷിയാർപുരിൽ നിന്ന് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. അമൃത്പാൽ ഇപ്പോഴും ഒളിവിലാണ്. മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോയത്. പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം 6 കേസുകൾ ഖലിസ്ഥാൻ നേതാവിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ…