വീണ്ടും ഖത്തറിന്റെ സഹായം; ഗാസയ്ക്ക് ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായം കൂടി

ഗാസയ്ക്കായി ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായങ്ങളുമായി ഖത്തറിന്റെ 2 വിമാനങ്ങൾ കൂടി ഈജിപ്തിലെത്തി. 6 ആംബുലൻസുകളാണ് നൽകുന്നത്. ഇതോടെ ഗാസയിലേക്കുള്ള സഹായങ്ങൾ 579 ടൺ ആയി. കഴിഞ്ഞ ദിവസമാണ് 41 ടൺ സാധനസാമഗ്രികൾ ഈജിപ്തിലെത്തിച്ചത്. അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും മെഡിക്കൽ സാമഗ്രികളും താമസിക്കാനുള്ള ടെന്റുകളുമാണ് ഗാസയിലേക്കായി ഖത്തർ നൽകി വരുന്നത്. ഇതിനു പുറമേയാണ് ഇന്നലെ ആംബുലൻസുകൾ കൂടി നൽകിയത്.

Read More

ഗാസയിലേക്കുള്ള ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായം എത്തിച്ചു

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ് റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ് റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്. ‘ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായമായി ഈജിപ്തിലെത്തിച്ചു. ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗാസയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ…

Read More