ഗാസയിലേക്ക് സഹായം എത്തിച്ച് ഖത്തർ

ഗാസ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ഒ​രാ​ഴ്ച പി​ന്നി​ട്ട​തി​ന് പി​ന്നാ​ലെ ആ​ദ്യ ബാ​ച്ച് മാ​നു​ഷി​ക സ​ഹാ​യ വ​സ്തു​ക്ക​ളെ​ത്തി​ച്ച് ഖ​ത്ത​ർ. ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്, ഖ​ത്ത​ർ ചാ​രി​റ്റി, ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2600 ട​ൺ അ​വ​ശ്യ വ​സ്തു​ക്ക​ള​ട​ങ്ങി​യ സ​ഹാ​യ​മാ​ണ് ​തി​ങ്ക​ളാ​ഴ്ച ഗ​സ്സ​യി​ലെ​ത്തി​ച്ച​ത്. ജോ​ർ​ഡ​നി​ലെ എ​രി​സ് ക്രോ​സി​ങ് വ​ഴി​യാ​യി​രു​ന്നു വാ​ഹ​ന​വ്യൂ​ഹം യു​ദ്ധം ത​ക​ർ​ത്ത ഭൂ​മി​യി​ലെ​ത്തി​യ​ത്. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന് അ​ടു​ത്ത ദി​വ​സം​ത​ന്നെ ലാ​ൻ​ഡ് ബ്രി​ഡ്ജ് പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ ആ​ദ്യ ഘ​ട്ട​ത്തി​ൽ ദ​ശ​ല​ക്ഷം ലി​റ്റ​ർ ഇ​ന്ധ​നം ഗ​സ്സ​യി​ലെ​ത്തി​ച്ചി​രു​ന്നു.

Read More

സിറിയയ്ക്കുള്ള സഹായം തുടർന്ന് ഖത്തർ

സി​റി​യ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യം തു​ട​ർ​ന്ന് ഖ​ത്ത​ർ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് നേ​തൃ​ത്വ​ത്തി​ൽ 28 ട​ൺ മാ​നു​ഷി​ക സ​ഹാ​യം ഖ​ത്ത​ർ ഡ​മ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി തു​ട​രു​ന്ന സ​ഹാ​യ ദൗ​ത്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളും മ​രു​ന്നും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​സാ​ധാ​ന​ങ്ങ​ൾ സി​റി​യ​യി​ലെ​ത്തി​ച്ച​ത്.

Read More

സിറിയൻ ജനതയ്ക്ക് വീണ്ടും സഹായം കൈമാറി കുവൈത്ത്

സി​റി​യ​ൻ ജ​ന​ത​ക്ക് സ​ഹാ​യ​വു​മാ​യി ര​ണ്ടാ​മ​ത് കു​വൈ​ത്ത് വി​മാ​നം അ​ബ്ദു​ല്ല അ​ൽ-​മു​ബാ​റ​ക് എ​യ​ർ ബേ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. ‘കു​വൈ​ത്ത് നി​ങ്ങ​ളു​ടെ കൂ​ടെ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 33 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും മ​രു​ന്നു​ക​ളു​മാ​ണ് സി​റി​യ​യി​ലേ​ക്ക് അ​യ​ച്ച​ത്. അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് സ​ഹാ​യ​ങ്ങ​ൾ അ​യ​ച്ച​ത്.

Read More

കരമാർഗം സിറിയയ്ക്ക് സഹായം എത്തിച്ച് സൗ​ദി അറേബ്യ

സിറി​യ​ൻ ജ​ന​ത​ക്ക് ആ​ശ്വാ​സ​മാ​യി ക​ര​മാ​ർ​ഗ​വും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ജാ​ബി​ർ അ​തി​ർ​ത്തി ക്രോ​സി​ങ്ങി​ലൂ​ടെ​യാ​ണ്​ സൗ​ദി​യു​ടെ ആ​ദ്യ​ത്തെ ലാ​ൻ​ഡ് ബ്രി​ഡ്ജ് വാ​ഹ​ന​വ്യൂ​ഹം സി​റി​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​ത്​. നി​ര​വ​ധി ട്ര​ക്കു​ക​ളി​ലാ​യി 541 ട​ണ്ണി​ല​ധി​കം ഭ​ക്ഷ​ണം, മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും, പാ​ർ​പ്പി​ട സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ഇ​തി​ന​കം സി​റി​യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത വ​സ്​​തു​ക്ക​ൾ അ​യ​ച്ച​തി​ലു​ൾ​പ്പെ​ടും. വ​രും ദി​വ​സ​ങ്ങ​ളി​ൽ സൗ​ദി​യു​ടെ സ​ഹാ​യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ട്ര​ക്കു​ക​ൾ സി​റി​യ​യി​ലെ​ത്തും. അ​തേ സ​മ​യം, സി​റി​യ​ക്ക്​ ആ​ശ്വാ​സ​മേ​കാ​ൻ വി​മാ​നം വ​ഴി സ​ഹാ​യം എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്….

Read More

ചെന്നൈയിലെ മഴക്കെടുതി ; ദുരിതത്തിലായ 300 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സിനിമാ താരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ് ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിച്ചിരുന്നു.

Read More

വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ വാർഷിക ദുരിതാശ്വാസ വിഹിതത്തിൽ നിന്നുള്ള 782 കോടി രൂപ സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർന്ന് ഈ തുക വയനാട്ടിലെ ദുരിതാശ്വാസ നടപടികൾക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. വയനാട്ടിലും സംസ്ഥാനത്തെ മുഴുവൻ ഹിൽ സ്റ്റേഷനുകളിലും ‘സൊണേഷൻ’ പഠനം നടത്താനും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു….

Read More

വയനാടിന് അടിയന്തര കേന്ദ്രസഹായം വേണം; നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ്  പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.   ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം…

Read More

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ

 ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​െൻറ…

Read More

കേരളത്തിൽ മദ്രസകൾ സർക്കാർ സഹായം വാങ്ങുന്നില്ല: അബ്ദുസമ്മദ് പൂക്കോട്ടൂർ

മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല. ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുന്ന നിർദ്ദേശമാണിത്. ഭാവിയിൽ കേരളത്തിലെ മദ്രസകളേയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കുരങ്ങിന് ഏണി വച്ചു കൊടുക്കുന്നതു പോലെയുളളതാണ്…

Read More

‘മുഖ്യമന്ത്രിയോട് ചോദിക്കൂ’; വയനാടിനുള്ള കേന്ദ്ര സഹായത്തെപ്പറ്റി സുരേഷ് ഗോപി

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേഷ് ഗോപി പ്രതികരിച്ചു. ‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.’’ സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

Read More