
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും. പ്രത്യേക വിമാനത്തിലാണ് ഇന്ന് വൈകിട്ടോടെ ഇരുവരും ബീഗംപേട്ട് വിമാനത്താവളത്തിലെത്തുക. ഹെലികോപ്റ്ററിൽ രാമപ്പ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ ശേഷം ഇരുവരും റാലിയെ അഭിസംബോധന ചെയ്യും. നവംബർ 30നാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് 4.30ഓടെ രാമപ്പ ക്ഷേത്രത്തിൽ എത്തുന്ന രാഹുലും പ്രിയങ്കയും, അഞ്ച് മണിക്ക് റാലിയിൽ സംസാരിക്കും. തുടർന്ന് ഭൂപാൽപള്ളി വരെ ബസ് യാത്ര നടത്തുമെന്നും കോൺഗ്രസ് എം എൽ എ ധനസാരി…