
മിഷൻ 25 നെ ചൊല്ലിയുള്ള തർക്കം; പരാതിയുമായി എഐസിസിക്ക് മുന്നിൽ സുധാകരനും സതീശനും
മിഷൻ 25 നെ ചൊല്ലിയുള്ള തർക്കത്തിൽ എഐസിസിക്ക് മുന്നിൽ പരാതികളുമായി സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാർത്താസമ്മേളനം മുതൽ, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരൻറെ പ്രധാനപരാതി. മിഷൻ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിൻറെതെന്ന് സതീശൻറെ പരാതിയിൽ പറയുന്നു. കേരളത്തിൻറെ ചുമതലുള്ള ജനറൽസെക്രട്ടറി ദീപാദാസ് മുൻഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാൽ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും. മിഷൻ 25 ൻറെ ചുമതല…