
‘ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ല, ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല’: എം കെ സ്റ്റാലിൻ
ഡിഎംകെ-ബിജെപി രഹസ്യ ബന്ധമെന്ന ആരോപണം ഉന്നയിച്ച അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ വിശദീകരിച്ചു. കരുണാനിധിയുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കിയ ചടങ്ങ് സർക്കാർ പരിപാടിയാണ്. ഇതു മനസിലാക്കണമെങ്കിൽ തലയിൽ മൂള വേണമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പോക്കറ്റിലിട്ട് നടന്നിട്ട് കാര്യമില്ല….