എ.ഐ ക്യാമറ: അപകടം കുറഞ്ഞെന്ന് ആന്റണി രാജു

സംസ്ഥാനത്ത് എ.ഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങിയശേഷം വാഹനാപകടങ്ങൾ കുറഞ്ഞതായി മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണിൽ 3714 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ജൂണിൽ 1278. അപകട മരണങ്ങളിലും കുറവുണ്ട്. 2022 ജൂണിൽ 344. കഴിഞ്ഞ ജൂണിൽ 140. പരിക്കേറ്റവരുടെ എണ്ണം യഥാക്രമം 4172,​ 1468.ജൂൺ 5 മുതൽ ജൂലായ് 3 വരെ 20,42,542 വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും 1,28,740 എണ്ണമാണ് മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ചത്. തപാൽ മുഖേന ചെലാൻ അയച്ചത്…

Read More

റോഡ് ക്യാമറ: പരിവാഹന്‍ സൈറ്റില്‍ 29,800, ഇ-ചെലാന്‍ അയച്ചത് 18,830 പേര്‍ക്ക്

റോഡിലെ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്ബോള്‍ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങള്‍. എന്നാല്‍ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച്‌ പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകള്‍ മാത്രമാണ്. നിയമലംഘനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകള്‍ നിയമലംഘനങ്ങള്‍ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്ബോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത്…

Read More

ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ: ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്

എ.ഐയെക്കുറിച്ച്‌ വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്‌പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ്‌ ജി.പി.ടി നിര്‍മാതാക്കളായ…

Read More

എഐ ക്യാമറ; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട്…

Read More

എ.ഐ. ക്യാമറ: ധനവകുപ്പ് എതിർത്തത് രണ്ടുവട്ടം, അന്തിമ ഫയൽ ധനമന്ത്രി കണ്ടില്ല, ജുഡിഷ്യൽ അന്വേഷണത്തിനും  സാദ്ധ്യത

റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ഗതാഗതവകുപ്പ്. ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായില്ല. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്. നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ…

Read More

എഐ ക്യാമറ ഇടപാട്; 132 കോടി രൂപയുടെ അഴിമതി: രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ…

Read More

‘എഐ ക്യാമറയിൽ അടിമുടി ദുരൂഹത’: പിണറായിക്ക് കത്തയച്ച് സതീശൻ

എഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍…

Read More

എഐ ക്യാമറ: പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി, സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ

സംസ്ഥാന സർക്കാരിന്റെ എഐ ക്യാമറ കരാറിൽ സര്‍വ്വത്ര ആശയക്കുഴപ്പം. പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു. ഗതാഗത നിയമ ലംഘനം പിടികൂടാൻ 2018 ൽ ബി ഒ ടി മാതൃകയിൽ കെൽട്രോൺ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച് ചര്‍ച്ചകളാരംഭിക്കുന്നത്. 2019ലാണ്…

Read More

എഐ ക്യാമറ: പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതി; ചെന്നിത്തല

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട്…

Read More

എഐ നാശത്തിന് വഴിതെളിക്കുമെന്ന് മുന്നറിയിപ്പുമായി ഗവേഷകൻ

എഐയുടെ നിർമ്മാണം അവസാനിപ്പിച്ചില്ലെങ്കിൽ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി. വലിയ രീതിയിൽ ഇന്ന് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള്‌ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിപിടി4 എന്ന നിർമിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമോ എന്ന ആശങ്കയുമാണ് എഐ ഒരേ സമയം ഉയർത്തുന്നത്.   അതിമാനുഷികമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ…

Read More