
മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ട്, ഫിഗര്‍ 01 നെ അവതരിപ്പിച്ച് ഫിഗർ കമ്പനി
ആർട്ടിഫിഷ്യൽ ഇന്റ്റലിജൻസിൽ അധിഷ്ഠിതമായ ചാറ്റ്‌സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിഗര്‍ എന്ന കമ്പനി ഇപ്പോൾ പുതിയ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഫിഗര്‍ 01 എന്ന പേരിൽ പരിചയപ്പെടുത്തിയ ഈ ഹ്യൂമനോയിഡ് റോബോട്ടിന് ഒരു പരിധി വരെ മനുഷ്യനെ പോലെ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനും കഴിവുണ്ടെന്നാണ് പറയുന്നത്. ഫിഗര്‍ ഒരു സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ്, ഇവരുടെ ആദ്യ വേര്‍ഷനാണ് ഫിഗര്‍ 01. ഇവർ പുറത്തു വിട്ട…