‘എ.​ഐ’​യി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ ​​ശൈ​ഖ്​ ത​ഹ്​​നൂ​ൻ

ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ൽ ​ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള 100 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ടൈം ​മാ​ഗ​സി​നാ​ണ്​ പ്ര​മു​ഖ​ർ അ​ട​ങ്ങി​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ നി​ർ​മി​ത​ബു​ദ്ധി, ക്ലൗ​ഡ്​ ക​മ്പ്യൂ​ട്ടി​ങ്​ ഗ്രൂ​പ്പാ​യ ‘ജി 42’​ന്‍റെ ചെ​യ​ർ​മാ​നാ​ണ്​ ശൈ​ഖ്​ ത​ഹ്​​നൂ​ൻ. ചാ​റ്റ്​ ജി.​പി.​ടി നി​ർ​മാ​താ​വ്​ സാം ​ആ​ൾ​ട്​​മാ​ൻ, മെ​റ്റ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ മാ​ർ​ക്​ സ​ക്ക​ർ​ബ​ർ​ഗ്​ എ​ന്നി​വ​ർ​​ക്കൊ​പ്പ​മാ​ണ്​ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്….

Read More

ഡിജെ ജാക്സ്പാരോയും ജോൺ സ്നോയും; എഐ വിദ്യയിൽ ‍അമ്പരന്ന് ഇലോൺ മസ്ക്കും

ഡിജെ പാര്‍ട്ടി നടത്തുന്ന പൈററ്റസ് ഓഫ് ദ കരീബിയൻ കഥാപാത്രങ്ങൾ. അവർ മാത്രമല്ല ബീറ്റിനൊപ്പം വൈബ് ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രങ്ങളുമുണ്ട്. യഥാർത്ഥ്യമേതാണെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും എന്ന ക്യാപ്ഷനുമായി ഇലോൺ മസ്കാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. എഐയുടെ ലോകത്തു ഇതെല്ലാം സാധ്യമാകും. andr3.ai എഐ എന്ന ഇൻസ്റ്റഗ്രാം ക്രിയേറ്ററാണ് ഈ വൈറൽ വീഡിയോകളെ നിർമിച്ചിരിക്കുന്നത്. View this post on Instagram A post shared by Radiokeralam 1476 AM…

Read More

ബഹ്‌റൈനിൽ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി എ.ഐ സംവിധാനം

ബഹ്‌റൈനിൽ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം. പുതിയ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) പ്രഖ്യാപിച്ചു. ഉപഗ്രഹ ഇമേജറി, എർത്ത് ഡാറ്റ അനലിറ്റിക്സ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സുമായി സഹകരിച്ചാണ് സംവിധാനം പ്രവർത്തിക്കുക. കമ്പനി, മുനിസിപ്പാലിറ്റി കാര്യാലയം, കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ എ.ഐ റിപ്പോർട്ടുകൾ നൽകും. ഉയർന്ന മിഴിവുള്ള ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് ഘടനാപരവും പാരിസ്ഥിതികവും നഗരപരവുമായ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന സാങ്കേതിക…

Read More

തെറ്റുത്തരം നൽകി മെറ്റ എഐ; ഒടുവിൽ മാപ്പ് പറഞ്ഞ് വാട്‌സാപ്പിലെ നീല വളയം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മെറ്റ എഐ എന്ന ഈ നീല വളയം ഒട്ടുമിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരും. എന്നാൽ, ചില കാര്യങ്ങളിൽ ഈ ചാറ്റ്‌ബോട്ട് പരാജയപ്പെടുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. പ്രത്യേകിച്ച് ഗണിത ചോദ്യങ്ങളിൽ.9.9 ആണോ 9.11 ആണോ വല്യ സംഖ്യ എന്ന ചോദ്യത്തിന് 9.11 എന്ന തെറ്റായ ഉത്തരമാണ് മെറ്റ എഐ നൽകിയത്. കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ 9.11 നേക്കാൾ 9.9ന് 0.2 കുറവാണ് എന്നായിരുന്നു ഉത്തരം. പിന്നീട്, 9.9 എന്നത് 9.90…

Read More

സർക്കാർ ജോലി എളുപ്പമാക്കാൻ എഐ; റിസപ്ഷനിസ്റ്റായും ചാറ്റ്ബോട്ട്

കേരളത്തിലെ സർക്കാർ ഓഫീസികളിലേക്കും നിർമിത ബുദ്ധി എത്തുന്നു. സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാനാണ് എഐ എത്തുന്നത്. ഇതിനായി കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകളാണ് ഡിജി സ്മാർട്ടും കെല്ലിയും. ഡിജി സ്മാർട്ട് ഉപയോ​ഗിച്ച് ഫയലുകൾ ഡിജിറ്റൈസ് ചെയ്യാനകും. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ വിവരങ്ങൾ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ ജെനറേറ്റീവ് എ.ഐ. വഴി ഓപ്പൺ സോഴ്സിൽ ലഭിക്കുന്ന മെറ്റയുടെ ലാമ 2 എന്ന മോഡലും ലാമ ഇന്റക്സ് എന്ന ടൂളും ഉപയോഗിച്ചാണ് ചാറ്റ്ബോട്ട് നിർമിച്ചിരിക്കുന്നത്. ഇതുപയോഗിച്ച്…

Read More

പുതിയ പരീക്ഷണവുമായി കർണാടക നിയമസഭ; ‘എഐ ക്യാമറ ഇനി എംഎൽഎമാർ വരുന്നതും പോകുന്നതും നിരീക്ഷിക്കും’

നാളെ ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാൻ എഐ ക്യാമറ സംവിധാനമൊരുക്കി കർണാടക നിയമസഭ.  നിയമസഭയിൽ എംഎൽഎമാർ പ്രവേശിക്കുന്നുവെന്നും പുറത്തുപോകുമെന്നും ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഈ ഡാറ്റ ഡാഷ്‌ബോർഡിൽ ലഭ്യമാകും. കൃത്യസമയത്ത് സെഷനിൽ വരുന്ന എംഎൽഎമാരെ സ്പീക്കർ യു ടി ഖാദറിന് തിരിച്ചറിയാം. നടപടിക്രമങ്ങളിൽ ഏറ്റവുമധികം സമയം ചെലവഴിക്കുന്നവരെയും തിരിച്ചറിയും. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക.  കഴിഞ്ഞ വർഷം സ്പീക്കറായ ശേഷം ഖാദർ നിയമസഭയിൽ നിശ്ചിത സമയത്തോ നേരത്തെയോ എത്തുന്ന…

Read More

ആദ്യ എ.ഐ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തു; ചരിത്രമെഴുതി മൊറോക്കക്കാരി കെന്‍സ ലെയ്‌ലി

ആദ്യ എഐ വിശ്വസുന്ദരിയായി മൊറോക്കക്കാരി. എഐ വിശ്വസുന്ദരിയോ എന്നു സംശയിക്കണ്ട? മനുഷ്യർക്കിടയിൽ നടത്തുന്നതുപോലൊരു സൗന്ദര്യ മത്സരം എഐ അവതാറുകൾക്കിടയിലും നടത്തി. ഇപ്പോൾ ലോകചരിത്രത്തിലെ ആദ്യത്തെ മിസ് എ.ഐയെ തിരഞ്ഞെടുത്തിരിക്കുകയാണ്. മൊറോക്കക്കാരിയായ കെന്‍സ ലെയ്‌ലിയാണ് വിജയി. ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. ഇന്‍സ്റ്റഗ്രാമില്‍ 1.96 ലക്ഷം ഫോളോവെഴ്സുണ്ട്. എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍ എന്നതിനപ്പുറം പശ്ചിമേഷ്യയിലെയും മൊറോക്കോയിലെയും സ്ത്രീസമൂഹത്തിന്റെ ശാക്തീകരണമാണ് ജീവിതദൗത്യമായി കെന്‍സ എടുത്തുപറയുന്നത്. 1,500 എ.ഐ നിര്‍മിത മോഡലുകളെയാണ് കെന്‍സ പിന്നിലാക്കിയത്. മൊറോക്കൻ നഗരമായ കാസബ്ലാങ്കയില്‍നിന്നുള്ള മിറിയം ബെസ്സയാണ് കെന്‍സ…

Read More

യുഎഇയിൽ സമുദ്ര നിരീക്ഷണത്തിന് എ.ഐയും സാറ്റലൈറ്റുമായി ‘സാറ്റ്ഗേറ്റ്’ പദ്ധതി

ക​പ്പ​ൽ ട്രാ​ക്കി​ങ്​ മെ​ച്ച​പ്പെ​ടു​ത്തു​ക, ക​ട​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക, കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ന​ട​ത്തു​ക എ​ന്നി​വ​ക്ക്​ സാ​റ്റ​ലൈ​റ്റ്, നി​ർ​മി​ത​ബു​ദ്ധി (എ.​ഐ) സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച്​ യു.​എ.​ഇ. ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്‌​പേ​സ് സെ​ന്‍റ​റും സ​ഹ​ക​രി​ച്ചാ​ണ്​ ‘സാ​റ്റ്ഗേ​റ്റ് പ്രോ​ജ​ക്ട്’ എ​ന്നു​പേ​രി​ട്ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ഗോ​ള നാ​വി​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ യു.​എ.​ഇ​യു​ടെ പ​ദ​വി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ൽ എ​ത്തു​ന്ന ക​പ്പ​ലു​ക​ളു​ടെ ഡാ​റ്റാ​ബേ​സ് വി​ക​സി​പ്പി​ക്കാ​നും ഓ​ൺ​ബോ​ർ​ഡ് ട്രാ​ക്കി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​ത​ന്നെ ക​പ്പ​ലു​ക​ൾ ട്രാ​ക്ക് ചെ​യ്ത്​…

Read More

ക്ലോഡ് 3.5 സോണറ്റ്, പുതിയ എഐ മോഡൽ അവതരിപ്പിച്ച് ആന്ത്രോപിക്ക്; ജിപിടി 4ഒ-യേക്കാളും, ജെമിനൈ 1.5 പ്രോയേക്കാളും മികച്ചതെന്ന് കമ്പനി

ക്ലോഡ് 3.5 സോണറ്റ് എന്ന പുതിയ എഐ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ആന്ത്രോപിക്ക്. ഇത് ഓപ്പണ്‍ എഐയുടെ ജിപിടി 4ഒ-യേക്കാളും ഗൂഗിളിന്റെ ജെമിനൈ 1.5 പ്രോയേക്കാളും മികച്ചതാണെന്നാണ് കമ്പനിയുടെ അവകാശവാദം. മുന്‍ ഓപ്പണ്‍ എഐ ഗവേഷകരാണ് ആന്ത്രോപിക്കിന് തുടക്കമിട്ടത്. ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികളാണ് ഈ സ്ഥാപനത്തിന് സാമ്പത്തിക പിന്തുണ നൽകുന്നത്. ഇതിനകം തന്നെ ക്ലോഡ് ജനപ്രീതി നേടി കഴി‍ഞ്ഞു. ക്ലോഡ് 3.5 സോണറ്റ് ഐഒഎസിലും, വെബ് പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. ഹൈക്കു, ഓപ്പസ്, സോണറ്റ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ്…

Read More

എഐ നമ്മുടെ പണി കളയും, എന്നാൽ അത് ഒരു മോശം കാര്യമല്ലെന്ന് ഇലോണ്‍ മസ്‌ക്

നിര്‍മിതബുദ്ധി കാലക്രമേണ നമ്മുടെ എല്ലാം പണി കളയുമെന്ന് ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. എന്നാൽ അത് ഒരു മോശം കാര്യമായി കാണുന്നില്ലെന്നും മസ്ക് പറയ്യുന്നു. ഭാവിയിൽ തൊഴില്‍ എന്നത് ഒരു ആവശ്യ​ഗതയായിരിക്കില്ലെന്നും മറിച്ച് ഓപ്ഷണൽ ആയിരിക്കുമെന്നും മസ്‌ക് പ്രവചിച്ചു. പാരീസിൽ നടന്ന ഒരു സ്റ്റാർട്ടപ്പ്, ടെക് ഇവന്റിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. ജോലിവേണമെങ്കില്‍ ഹോബിപോലെ ചെയ്യാം, അല്ലാത്തപക്ഷം എല്ലാവർക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളുമൊക്കെ എ.ഐ.യും റോബോട്ടുകളും എത്തിക്കുമെന്ന് മസ്‌ക് പറയ്യുന്നു. എന്നാൽ ഈ സാധ്യത വിജയിക്കണമെങ്കിൽ സാര്‍വത്രിക…

Read More