
അബുദാബിയിൽ ബിൽഡിംഗ് പെർമിറ്റ് നടപടികൾ സുഗമമാക്കുന്നതിനായി എഐ സംവിധാനം
എമിറേറ്റിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി കൃത്രിമബുദ്ധിയുടെ (AI) സഹായം ഉപയോഗിക്കുന്നു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഐ സംവിധാനങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് പ്രവർത്തികമാക്കിയിട്ടുണ്ട്. AI ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (BIM), ഓട്ടോമേറ്റഡ് പ്ലാൻ റിവ്യൂ സിസ്റ്റം (APRS) സംവിധാനം, AI ബിൽഡിംഗ് പെർമിറ്റ്സ് വിർച്യൽ അസിസ്റ്റന്റ് ചാറ്റ്ബോട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. .@AbuDhabiDMT has launched two AI solutions…